ആ​ഹ്ലാ​ദ​നി​റ​വി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത; പു​തി​യ ഇ​ട​യ​നാ​യി മാ​ർ തോ​മ​സ് ത​റ​യി​ൽ
Thursday, October 31, 2024 10:37 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ൽ സ്ഥാ​ന​മേ​റ്റു. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍​നി​ന്നു രാ​വി​ലെ 8.45ന് ​വി​വി​ധ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ എ​ത്തി​ച്ചേ​ർ​ന്നു.

അ​വി​ടെ​നി​ന്നു ബി​ഷ​പ്പു​മാ​ര്‍ തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലെ മ​ദ്ബ​ഹ​യി​ലെ​ത്തി. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു മു​ന്നോ​ടി​യാ​യി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്ന് ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നി​യ​മ​ന​പ​ത്രം വാ​യി​ച്ചു.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രു​മാ​യി​രു​ന്നു.

പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച് പ്ര​ധാ​ന കാ​ർ​മി​ക​നാ​യ മേ​ജ​ർ ആ​ർ‌​ച്ച് ബി​ഷ​പ് ദൈ​വ​സ​ന്നി​ധി​യി​ൽ മു​ട്ടു​കു​ത്തി നി​ല്ക്കു​ന്ന നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ശി​ര​സി​ൽ വ​ല​തു​ക​രം ചേ​ർ​ത്തു​വ​ച്ച് ശു​ശ്രൂ​ഷ ഏ​ല്പി​ക്ക​ലി​ന്‍റെ പ്രാ​ർ​ഥ​ന ചൊ​ല്ലി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.

കൈ​വ​യ്പ്പ് പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷം മ​ദ്ബ​ഹാ​യി​ൽ ആ​ചാ​രം ചെ​യ്ത് എ​ഴു​ന്നേ​റ്റ ന​വ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച് ഡീ​ക്ക​നാ​ൽ സം​വ​ഹി​ക്ക​പ്പെ​ടു​ന്ന മു​ടി ധ​രി​ക്കു​ക​യും അം​ശ​വ​ടി കൈ​യി​ൽ പി​ടി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് രൂ​പ​താ മെ​ത്രാ​നു വേ​ണ്ടി പ്ര​ത്യേ​കം വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്ത മെ​ത്രാ​പ്പോ​ലീ​ത്താ​യെ പ്ര​ധാ​ന കാ​ർ​മി​ക​നും സ​ഹ​കാ​ർ​മി​ക​നും ചേ​ർ​ന്ന് ആ​ന​യി​ച്ച് ഇ​രു​ത്തി.



അ​ന​ന്ത​മാ​യ ദൈ​വ​പ​രി​പാ​ല​ന​യി​ൽ ആ​ശ്ര​യി​ച്ചു​കൊ​ണ്ട് ത​ന്നെ ഭ​ര​മേ​ല്പി​ച്ചി​രി​ക്കു​ന്ന ദൗ​ത്യം വി​ശ്വ​സ്ത​ത​യോ​ടെ നി​റ​വേ​റ്റാ​നും അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക ഗ​ണ​ത്തോ​ടൊ​പ്പം ദൈ​വ​ജ​ന​ത്തെ വി​വേ​ക​ത്തോ​ടെ ന​യി​ക്കാ​നും ത​ന്നെ ശ​ക്ത​നാ​ക്ക​ണ​മെ​ന്നും ന​വ​മെ​ത്രാ​പ്പോ​ലീ​ത്താ പ്രാ​ർ​ഥി​ച്ചു.

ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്ത മെ​ത്രാ​പ്പോ​ലീ​ത്താ​യെ സ​ഭ മു​ഴു​വ​ന്‍റെ​യും പ്രാ​ർ​ഥ​ന​യും ആ​ശം​സ​യും അ​റി​യി​ച്ചു​കൊ​ണ്ട് തി​രു​ക്ക​ർ​മ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യ മെ​ത്രാ​ന്മാ​ർ അ​നു​മോ​ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​സ്ലീ​വാ ചും​ബി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വൈ​ദി​ക സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് 18 ഫൊ​റോ​ന​ക​ളി​ലെ​യും വി​കാ​രി​മാ​ർ മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ട് വി​ധേ​യ​ത്വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് കൈ​സ്ലീ​വാ ചും​ബി​ച്ചു.



ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ആ​ദ​ര സൂ​ച​ക​മാ​യി ദേ​വാ​ല​യ​മ​ണി​ക​ള്‍ മു​ഴ​ക്കി, ആ​ചാ​ര​വെ​ടി​ക​ളും ഉ​യ​ർ​ന്നു. തുടർന്ന് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ആശംസാസ​ന്ദേ​ശം ന​ല്‍​കി.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​മ​ധ്യേ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ള്‍​ദോ ജി​റേ​ല്ലി സ​ന്ദേ​ശം ന​ല്‍​കി.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നും വി​ര​മി​ക്കു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി പ്ര​കാ​ശ​ന​ത്തി​നു​മാ​യി 11.45നു ​പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി​യും സം​ഘ​വും ആ​ശം​സാ​ഗാ​നം ആ​ല​പി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യും നി​യു​ക്ത ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും ചേ​ര്‍​ന്ന് ദീ​പം തെ​ളി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ, മാ​ര്‍​ത്തോ​മ്മ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ അ​നു​മോ​ദ​നം അ​ര്‍​പ്പി​ക്കും. അ​തി​രൂ​പ​ത​യു​ടെ ഒ​ന്പ​താ​മ​ത് ബി​ഷ​പ്പും അ​ഞ്ചാ​മ​ത് ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

Read Also: ച​ങ്ങ​നാ​ശേ​രി​ക്ക് പു​തി​യ ഇ​ട​യ​ൻ (Special Page)

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.