ധ​ന്യ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യി ച​ങ്ങ​നാ​ശേ​രി; മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു
Thursday, October 31, 2024 9:58 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ്പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍​നി​ന്നു രാ​വി​ലെ 8.45ന് ​വി​വി​ധ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ എ​ത്തി​ച്ചേ​ർ​ന്നു.

അ​വി​ടെ​നി​ന്നു ബി​ഷ​പ്പു​മാ​ര്‍ തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലെ മ​ദ്ബ​ഹ​യി​ലെ​ത്തി. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു മു​ന്നോ​ടി​യാ​യി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്ന് ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നി​യ​മ​ന​പ​ത്രം വാ​യി​ച്ചു.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും. പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സ്ഥാ​ന​ചി​ഹ്ന​ങ്ങ​ള്‍ അ​ണി​ഞ്ഞ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ മ​ദ്ബ​ഹ​യി​ല്‍ ഉ​പ​വി​ഷ്‌​ട​നാ​ക്കും. ആ​ദ​ര സൂ​ച​ക​മാ​യി ദേ​വാ​ല​യ​മ​ണി​ക​ള്‍ മു​ഴ​ക്കും. ആ​ചാ​ര​വെ​ടി​ക​ളും ഉ​യ​രും. തു​ട​ര്‍​ന്ന് ബി​ഷ​പ്പു​മാ​ര്‍ ന​വ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കും.

വൈ​ദി​ക പ്ര​തി​നി​ധി​ക​ളാ​യി 18 ഫൊ​റോ​ന വി​കാ​രി​മാ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ട് വി​ധേ​യ​ത്വം പ്ര​ഖ്യാ​പി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​മ​ധ്യേ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ള്‍​ദോ ജി​റേ​ല്ലി സ​ന്ദേ​ശം ന​ല്‍​കും.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നും വി​ര​മി​ക്കു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി പ്ര​കാ​ശ​ന​ത്തി​നു​മാ​യി 11.45നു ​പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി​യും സം​ഘ​വും ആ​ശം​സാ​ഗാ​നം ആ​ല​പി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യും നി​യു​ക്ത ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും ചേ​ര്‍​ന്ന് ദീ​പം തെ​ളി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ, മാ​ര്‍​ത്തോ​മ്മ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ അ​നു​മോ​ദ​നം അ​ര്‍​പ്പി​ക്കും. അ​തി​രൂ​പ​ത​യു​ടെ ഒ​ന്പ​താ​മ​ത് ബി​ഷ​പ്പും അ​ഞ്ചാ​മ​ത് ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.