എ​ട്ടാം വ​യ​സി​ൽ ര​ക്താ​ർ​ബു​ദം; ജെ​റ​മി​യ​യെ സ​ഹാ​യി​ക്കു​മോ?
Thursday, October 31, 2024 8:24 AM IST
കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഓ​ടി​ക്ക​ളി​ച്ച് കു​സൃ​തി​ക​ൾ കാ​ട്ടി ര​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ എ​ട്ടു​വ​യ​സു​കാ​ര​ൻ ജെ​റ​മി​യ പ്ര​ശാ​ന്ത് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ വേ​ദ​ന​ളോ​ട് മ​ല്ലി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​ടു​ങ്ങൂ​ർ, ഒ​ന്നാം മൈ​ലി​ൽ പ്ര​ശാ​ന്ത് ജോ​സ​ഫ് - അ​നു​പ​മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് ജെ​റ​മി​യ.

തോ​ളി​ന് ക​ടു​ത്ത വേ​ദ​ന​യും കൈ​ക​ൾ ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തും മ​റ്റു ചി​ല ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് ര​ക്താ​ർ​ബു​ദം ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ സ്ഥി​തി തീ​ർ​ത്തും മോ​ശ​മാ​യ​തി​നാ​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ജെ​റ​മി​യ​യു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ചു. വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നും രോ​ഗ​വി​മു​ക്ത​നാ​യി പു​റ​ത്തി​റ​ങ്ങി കൂ​ട്ടു​കാ​ർ​ക്കും കൂ​ടെ​പ്പി​റ​പ്പി​നു​മൊ​പ്പം ക​ളി​ച്ചും ചി​രി​ച്ചും പ​ഠി​ച്ചും മു​ന്നേ​റ​ണ​മെ​ന്നാ​ണ്.

പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കാ​യി ഏ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ നാ​ലു​ല​ക്ഷം രൂ​പ​യി​ല​ധി​കം ചി​ല​വാ​യി​ക്ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഒ​ന്നു​മി​ല്ലാ​ത്ത പ്ര​ശാ​ന്തും കു​ടും​ബ​വും വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​വ​രെ വ​രി​ഞ്ഞു​മു​റു​ക്കു​ന്പോ​ഴും ത​ന്‍റെ കു​ഞ്ഞി​നാ​യി ഈ ​മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കാ​കു​ന്ന പോ​ലെ പ​ണ​മു​ണ്ടാ​ക്കി ചി​കി​ത്സി​ച്ചു. എ​ങ്കി​ലും മു​ന്നോ​ട്ടു​ള്ള ചി​കി​ത്സ​ക്ക് ഇ​നി​യും ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ണ്ട് എ​ന്ന​ത് ഇ​വ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ർ​ധ​ര​രാ​യ ഈ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് നി​ല​വി​ലെ ചി​കി​ത്സാ ചി​ല​വു​ക​ൾ.

സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ മാ​താ​പി​താ​ക്ക​ൾ കൈ ​നീ​ട്ടു​ന്ന​ത് ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന മോ​നെ വേ​ദ​ന മാ​റ്റി പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ്. കു​ഞ്ഞു ജെ​റ​മി​യ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​രാ​ൻ ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. മ​ന​സ​റി​ഞ്ഞ് സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലേ​യ്ക്ക് ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന അ​പേ​ക്ഷ​യു​മാ​യി​ട്ടാ​ണ് പ്ര​ശാ​ന്തും കു​ടും​ബ​വും കൈ​ക​ൾ നീ​ട്ടു​ന്ന​ത്.

ജെ​റ​മി​യ​യ്ക്കു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.