കാ​മു​ക​ൻ പീ​ഡി​പ്പി​ച്ച 16കാ​രി ഗ​ർ​ഭി​ണി; ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ചു
Thursday, October 31, 2024 1:59 AM IST
കൊ​ച്ചി: ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ 16കാ​രി​ക്ക് ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ഹൈ​ക്കോ​ട​തി. ഗ​ര്‍​ഭ​സ്ഥ​ശി​ശു 26 ആ​ഴ്ച പ്രാ​യം ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഹൈ​ക്കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി അ​തി​ജീ​വി​ത​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

കാ​മു​ക​ൻ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​ത്. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണു ഇ​ക്കാ​ര്യം അ​തി​ജീ​വി​ത​യും മാ​താ​പി​താ​ക്ക​ളും അ​റി​ഞ്ഞ​ത്.​അ​പ്പോ​ള്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന് 26 ആ​ഴ്ച​യും അ​ഞ്ച് ദി​വ​സ​വും ആ​യി​രു​ന്നു പ്രാ​യം.

ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഈ ​മാ​സം 22നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ട് അ​തി​ജീ​വി​ത​യെ പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

കു​ഞ്ഞി​നെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ പോ​ലും കു​ട്ടി​യെ ജീ​വ​നോ​ടെ​യേ പു​റ​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ദ​ത്തു​ന​ല്‍​കാ​ന്‍ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടു​കാ​ര്‍​ക്കു താ​ല്‍​പ​ര്യ​മാ​ണെ​ങ്കി​ല്‍ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടു ജ​സ്റ്റീ​സ് വി​ജി അ​രു​ണ്‍ നി​ര്‍​ദേ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.