ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ബാ​ല​ച​ന്ദ്ര​മേ​നോ​ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു
Wednesday, October 30, 2024 9:02 PM IST
കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. ന​ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സെ​ടു​ത്ത കേ​സി​ൽ മു​ൻ​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ലാ​ണ് മു​ൻ​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ന​വം​ബ​ര്‍ 21വ​രെ ഇ​ട​ക്കാ​ല മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ഹ​ര്‍​ജി​യി​ൽ വാ​ദി​ച്ച​ത്. ന​ടി​യു​ടെ പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പൊ​ലീ​സാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

RELATED NEWS