പ​ക​രം വീ​ട്ടി; ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്
Tuesday, October 29, 2024 9:39 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ന്യൂ​സി​ലാ​ന്‍​ഡി​നെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 2-1 സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ​ൻ വി​ജ​യം.

സ്കോ​ര്‍: ന്യൂ​സി​ല​ന്‍​ഡ് 232 (49.5) ഇ​ന്ത്യ 236-4(44.2 ). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ന്‍​ഡ് 49.5 ഓ​വ​റി​ല്‍ 232 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 44.2 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ലെ​ത്തി. 100 റ​ണ്‍​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ക്യാ​പ്റ്റ​ൻ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ 59 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സെ​മി സ്വ​പ്ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത കി​വീ​സി​നോ​ടു​ള്ള മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ജ​യം.

ന്യൂ​സി​ല​ന്‍​ഡി​നാ​യി ബ്രൂ​ക്ക് ഹാ​ളി​ഡേ (86) ജോ​ര്‍​ജി​യ പ്ലി​മ്മ​ര്‍(39), ഇ​സ​ബെ​ല്ല ഗേ​സ്(25), ലി​യാ താ​ഹു​ഹു(24) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ര്‍​മ 39 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ പ്രി​യ മി​ശ്ര ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ന്യൂ​സി​ല​ന്‍​ഡ് ഉ​യ​ര്‍‍​ത്തി​യ 233 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ഷ​ഫാ​ലി വ​ര്‍​മ​യെ(12) ന​ഷ്ട​മാ​യി​രു​ന്നു. 122 പ​ന്തി​ല്‍ 100 റ​ണ്‍​സെ​ടു​ത്ത സ്മൃ​തി സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ മ​ട​ങ്ങി. 18 പ​ന്തി​ല്‍ 22 റ​ണ്‍​സെ​ടു​ത്ത ജെ​മീ​മ​യെ വി​ജ​യ​ത്തി​ന് ഒ​രു റ​ണ്ണ​ക​ലെ വീ​ണു.

സോ​ഫി ഡി​വൈ​നി​നെ ബൗ​ണ്ട​റി ക​ട​ത്തി​യ ഹ​ര്‍​മ​ന്‍​പ്രീ​ത് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. കി​വീ​സി​നാ​യി ഹ​ന്ന റോ​വ് ര​ണ്ടും സോ​ഫി ഡി​വൈ​നും ഫ്രാ​ൻ ജോ​നാ​സും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. ദീ​പ്തി ശ​ർ​മ്മ​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.