എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; പി.​പി.​ദി​വ്യ​യെ റി​മാ​ൻ​ഡു ചെ​യ്തു
Tuesday, October 29, 2024 7:19 PM IST
ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ദി​വ്യ​യെ ത​ളി​പ്പ​റ​മ്പി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലാ​ണ് ഹാ​ജ​രാ​ക്കി​യ​ത്.

പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​യി​രി​ക്കും ദി​വ്യ​യെ പാ​ര്‍​പ്പി​ക്കു​ക. അ​ടു​ത്ത മാ​സം 12-ാം തീ​യ​തി വ​രെ​യാ​ണ് റി​മാ​ന്‍​ഡ്. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് ദി​വ്യ​യെ ത​ളി​പ്പ​റ​മ്പ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. അ​തേ​സ​മ​യം പി.​പി. ദി​വ്യ ബു​ധ​നാ​ഴ്ച ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കും.

കോ​ട​തി മു​ന്‍​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ദി​വ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ പോ​കു​ന്ന​തി​നി​ടെ ക​ണ്ണ​പു​ര​ത്ത് നി​ന്നാ​ണ് ദി​വ്യ​യെ പി​ടി​കൂ​ടി​യ​ത്.

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യെ​ടു​ത്ത കേ​സി​ൽ ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്. പ്രേ​ര​ണാ​കു​റ്റം ശ​രി​വെ​ക്കു​ന്ന മൊ​ഴി​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

RELATED NEWS