ആ​ർ​ഷോ ക്ലാ​സി​ൽ ക​യ​റു​ന്നി​ല്ല.., കാ​ര​ണം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കു​മെ​ന്ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ്
Monday, October 28, 2024 5:02 PM IST
കൊ​ച്ചി: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ കോ​ള​ജി​ൽ ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ്. ക്ലാ​സി​ൽ ക​യ​റാ​ത്ത​തി​ന്‍റെ കാ​ര​ണം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ കോ​ള​ജി​ൽ​നി​ന്നും പു​റ​ത്താ​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ർ​ഷോ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ നോ​ട്ടീ​സ് ന​ൽ​കി.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്സി​ൽ ആ​ർ​ക്കി​യോ​ള​ജി ഏ​ഴാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ർ​ഷോ. അ​തേ​സ​മ​യം എ​ക്സി​റ്റ് ഓ​പ്ഷ​ൻ എ​ടു​ക്കു​ക​യാ​ണെ​ന്ന് ആ​ർ​ഷോ കോ​ള​ജി​നെ അ​റി​യി​ച്ചു.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്സി​ൽ ആ​റ് സെ​മസ്റ്റ​റി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ക്സി​റ്റ് ഓ​പ്ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ആ​റ് സെ​മസ്റ്റ​​റും കൃ​ത്യ​മാ​യി പാ​സാ​കു​ക​യും ഹാ​ജ​ർ ഉ​ണ്ടാ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക്ക് എ​ക്സി​റ്റ് ഓ​പ്ഷ​ൻ ന​ൽ​കു​ക.

എ​ന്നാ​ൽ ആ​ർ​ഷോ പ​രീ​ക്ഷ കൃ​ത്യ​മാ​യി പാ​സാ​യി​ട്ടി​ല്ല. ഇ​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്. ഡി​ഗ്രി​യു​ടെ തു​ട​ർ​ച്ച​യാ​യി പ​ഠി​ക്കു​ന്ന​താ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്സ്.

RELATED NEWS