"ഈ ​സ്നേ​ഹ​ത്തി​ന് ക​ട​പ്പാ​ട്': പാ​ർ​ല​മെ​ന്‍റി​ൽ വ​യ​നാ​ടി​ന്‍റെ ശ​ബ്ദ​മാ​യി മാ​റും, കൈ​വി​ടി​ല്ലെ​ന്നും പ്രി​യ​ങ്ക
Monday, October 28, 2024 3:18 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ഭി​മാ​ന​മു​ള്ള വ്യ​ക്തി​യാ​യി താ​ൻ മാ​റു​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. വ​യ​നാ​ടി​ന്‍റെ സ്നേ​ഹ​ത്തി​ന് ക​ട​പ്പാ​ടു​ണ്ടെ​ന്നും മീ​ന​ങ്ങാ​ടി​യി​ലെ തെര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്രി​യ​ങ്ക പ​റ​ഞ്ഞു.

വ​യ​നാ​ട് മ​നോ​ഹ​ര​മാ​യ ഭൂ​മി​യാ​ണ്. തു​ല്യ​ത, സാ​മൂ​ഹ്യ നീ​തി എ​ന്നി​വ​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സ്ഥ​ലം. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പോ​രാ​ടി​യ​വ​രാ​ണ് വ​യ​നാ​ട്ടു​കാ​ർ. എ​ല്ലാ​വ​രും മ​ത​സൗ​ഹാ​ർ​ദ​ത്തോ​ടെ ജീ​വി​ക്കു​ന്ന നാ​ടാ​ണി​ത്. മ​നു​ഷ്യ​ൻ അ​ത്യാ​ഗ്ര​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന​ത് വ​യ​നാ​ട്ടി​ൽ ക​ണ്ടി​ല്ല. ഇ​വി​ടെ മൂ​ല്യ​ങ്ങ​ൾ ശ​ക്ത​മാ​ണ്. നി​ങ്ങ​ൾ തു​ല്യ​ത​യി​ലും സാ​മൂ​ഹി​ക​നീ​തി​യി​ലും വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൂ​ര​ൽ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ത​നി​ക്കു മ​ന​സി​ലാ​യി. ദു​ര​ന്ത​ത്തി​ൽ മ​നു​ഷ്യ​ൻ പ​ര​സ്പ​രം സ​ഹാ​യി​ച്ചു. ആ​രും അ​ത്യാ​ഗ്ര​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന​ത് ക​ണ്ടി​ല്ല. കു​ട്ടി​ക​ൾ അ​ട​ക്കം അ​ത്മാ​ഭി​മാ​ന​ത്തോ​ടെ പെ​രു​മാ​റി​യെ​ന്നും പ്രി​യ​ങ്ക ഓ​ർ​മി​ച്ചു.

തു​ട​ർ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ദി​വ​സം വ​യ​നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത്രേ​സ്യാ​മ്മ​യെ ക​ണ്ട അ​നു​ഭ​വ​വും പ​ങ്കു​വ​ച്ചു. ത്ര്യേ​സാ​മ്മ ആ​ലിം​ഗ​നം ചെ​യ്ത​പ്പോ​ൾ സ്വ​ന്തം അ​മ്മ ചേ​ർ​ത്തു​പി​ടി​ച്ച​പോ​ലെ​യാ​യി​രു​ന്നു. ആ ​അ​മ്മ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ന്ത എ​നി​ക്കു​ത​ന്നി​ട്ടു പ​റ​ഞ്ഞു, ഇ​ത് നി​ങ്ങ​ളു​ടെ അ​മ്മ​യ്ക്കു കൊ​ടു​ക്ക​ണ​മെ​ന്ന്. വ​യ​നാ​ട്ടി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​ച്ച​പ്പോ​ൾ ത​ന്നെ എ​നി​ക്കൊ​രു അ​മ്മ​യെ കി​ട്ടി. അ​ങ്ങ​നെ​യൊ​രു സ്നേ​ഹ​മാ​ണ് വ​യ​നാ​ട് എ​നി​ക്കു ത​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ മ​ദ​ർ തെ​രേ​സ​യു​ടെ സ്ഥാ​പ​ന​ത്തി​ൽ ഞാ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​വി​ടു​ത്തെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇം​ഗ്ലീ​ഷും ഹി​ന്ദി​യും പ​ഠി​പ്പി​ച്ചു. ഈ ​കാ​ര്യം ആ​ദ്യ​മാ​യാ​ണ് ‍ഞാ​നൊ​രു പൊ​തു​വേ​ദി​യി​ൽ പ​റ​യു​ന്ന​ത്. ഒ​ന്നു​മി​ല്ലാ​ത്ത​വ​രു​ടെ ബു​ദ്ധി​മു​ട്ടെ​ന്താ​ണ് മ​ദ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച സ​മ​യ​ത്ത് ത​നി​ക്കു മ​ന​സി​ലാ​യെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച പ്രി​യ​ങ്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്‌​മ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ന​മ്മ​ൾ പോ​രാ​ടു​ന്ന​ത് തു​ല്യ​ത​യ്ക്കാ​യാ​ണ്. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടും.

മ​ണി​പ്പു​രി​ൽ ഉ​ൾ​പ്പ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം ഈ ​ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ സ​ഹാ​യി​ക്ക​ൻ ആ​ണ് ഓ​രോ ന​യ​ങ്ങ​ളും രൂ​പീ​ക​രി​ക്കു​ന്ന​ത്. അ​ത് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യ​ല്ലെ​ന്നും പ്രി​യ​ങ്ക വി​മ​ർ​ശി​ച്ചു.

കാ​യി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം വ​യ​നാ​ട്ടി​ൽ ഒ​രു​ങ്ങ​ണം. ജ​ല​സേ​ച​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം വേ​ണം. ആ​ദി​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടാ​ൻ സൗ​ക​ര്യം വേ​ണം. മ​നു​ഷ്യ​മൃ​ഗ സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കാ​നും രാ​ത്രി​യാ​ത്ര പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും ആ​വ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. വ​യ​നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

രാ​ഹു​ൽ വ​യ​നാ​ട് ഒ​ഴി​യു​മ്പോ​ൾ എ​ന്തു​മാ​ത്രം ദുഃ​ഖം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഒ​രു സ​ഹോ​ദ​രി എ​ന്ന നി​ല​യി​ൽ ത​നി​ക്ക​റി​യാ​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. എ​ല്ലാ​വ​രും കു​റ്റം പ​റ​ഞ്ഞ​പ്പോ​ൾ വ​യ​നാ​ട് രാ​ഹു​ലി​നെ ചേ​ർ​ത്തു​പി​ടി​ച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ധൈ​ര്യം ന​ൽ​കി​യ​ത് വ​യ​നാ​ട്ടി​ലെ ജ​ന​ത​യാ​ണ്. വ​യ​നാ​ട്ടു​കാ​രെ സ്വ​ന്തം കു​ടും​ബം ആ​യാ​ണ് രാ​ഹു​ൽ കാ​ണു​ന്ന​തെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​യ​നാ​ട്ടി​ൽ നി​ന്ന് എ​ത്ര ല​ക്ഷ​ത്തി​നു ജ​യി​ക്കും എ​ന്ന​ല്ല, നി​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്, രാ​ജ്യ​ത്തി​നു വേ​ണ്ടി വോ​ട്ട് ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​യി​പ്പി​ച്ചാ​ൽ താ​ൻ സാ​ധ്യ​മാ​യ അ​ത്ര​യും പ്ര​യ​ത്നി​ക്കും. പാ​ർ​ല​മെ​ന്‍റി​ൽ നി​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി മാ​റും. ത​ന്നെ വി​ശ്വ​സി​ക്കാം, കൈ​വി​ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

താ​ളൂ​ർ നീ​ല​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് പ്രി​യ​ങ്ക​യെ​ത്തി​യ​ത്. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്രി​യ​ങ്ക പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

മീ​ന​ങ്ങാ​ടി​ക്കു ശേ​ഷം ഇ​നി പ​ന​മ​രം, പൊ​ഴു​ത​ന എ​ന്നി​വി​ട​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ൾ ന​ട​ക്കും. ചൊ​വ്വാ​ഴ്ച ഈ​ങ്ങാ​പ്പു​ഴ, തെ​ര​ട്ട​മ്മ​ൽ, മ​മ്പാ​ട്, ചു​ങ്ക​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു യോ​ഗം. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ക്കു​ന്ന പ്രി​യ​ങ്ക ദീ​പാ​വ​ലി​ക്കു ശേ​ഷം വ​യ​നാ​ട്ടി​ൽ വീ​ണ്ടു​മെ​ത്തും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.