ഹാ​റ്റ്‌​സ് പ​ദ്ധ​തി​യി​ൽ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്
Saturday, October 26, 2024 1:01 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്. സം​സ്ഥാ​ന​ത്ത് മാ​ന​സി​ക സ​മ്മ​ര്‍​ദം മൂ​ലം അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ 90 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ഷ്യ​ല്‍ പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നും ഗൂ​ഗി​ള്‍ ഫോ​മി​ലൂ​ടെ വി​വ​ര ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. ഹെ​ല്‍​ത്ത് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ടാ​ക്കി​ള്‍ സ്‌​ട്രെ​സ് (ഹാ​റ്റ്‌​സ്) എ​ന്ന പ​ദ്ധ​തി വ​ഴി​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​ല്ല.

മാ​ന​സി​ക സ​മ്മ​ര്‍​ദം, അ​തി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ള്‍, ജോ​ലി സ​മ്മ​ര്‍​ദം, അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ എ​ത്ര സ്ഥ​ലം മാ​റ്റം കി​ട്ടി​യി​ട്ടു​ണ്ട്, അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ, കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യം ല​ഭി​ക്കു​ന്നു​ണ്ടോ, തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഗൂ​ഗി​ള്‍ ഫോം ​വ​ഴി ശേ​ഖ​രി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്ക​കം സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​ഐ​ജി​യും സോ​ഷ്യ​ല്‍ പോ​ലീ​സിം​ഗ് വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​യ അ​ജി​ത ബീ​ഗം പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ശാ​രീ​രി​ക നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് സ​ര്‍​വേ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ര്‍​വേ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ശാ​രീ​രി​ക നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്രോ​ഗ്രാ​മു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. നി​ല​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി ഹാ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ലിം​ഗ് പ​ദ്ധ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും പ​ല​രും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല.

പ​ഠ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും മെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ല്‍ ഒ​രു ഓ​ഫീ​സ​റെ നി​യ​മി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മെ​ന്‍റ​ര്‍​മാ​രു​ടെ സ​ഹാ​യം തേ​ടാ​നാ​കും. സ​ര്‍​വേ ഫ​ലം ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൗ​ണ്‍​സി​ല​ര്‍​ക്ക് ന​ല്‍​കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കും.

വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പ് നി​ര്‍​ബ​ന്ധ​മാ​ക്കും. ന്യൂ​ട്രീ​ഷ​ന്‍ ക്ലാ​സു​ക​ള്‍, സ​മ​യ​ക്കു​റ​വി​നി​ട​യി​ലും ല​ളി​ത​മാ​യി ചെ​യ്യാ​വു​ന്ന വ്യാ​യാ​മ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​കം ക്ലാ​സു​ക​ള്‍ ന​ല്‍​കു​മെ​ന്നും അ​ജി​താ​ബീ​ഗം പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.