ചെ​ന്നൈ-​കോ​ട്ട​യം റൂ​ട്ടി​ലും ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ
Saturday, October 26, 2024 12:52 PM IST
കൊ​ല്ലം: ദീ​പാ​വ​ലി വേ​ള​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ചെ​ന്നൈ - കോ​ട്ട​യം റൂ​ട്ടി​ലും ഏ​ക​ദി​ന സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. 06091 ന​മ്പ​ർ ചെ​ന്നൈ കോ​ട്ട​യം സ്പെ​ഷ​ൽ ഇ​ന്ന് രാ​ത്രി 11.20 ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് നാ​ളെ ഉ​ച്ച​യ്ക്ക് 1.55 ന് ​കോ​ട്ട​യ​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06092) നാ​ളെ വൈ​കു​ന്നേ​രം 4.45 ന് ​കോ​ട്ട​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് 28-ന് ​രാ​വി​ലെ 8.20 ന് ​ചെ​ന്നൈ​യി​ൽ എ​ത്തും. ഏ​സി ത്രീ ​ട​യ​ർ-ഒ​ന്ന്, സ്ലീ​പ്പ​ർ ക്ലാ​സ്-​എ​ട്ട്, ജ​ന​റ​ൽ സെ​ക്ക​ൻ്റ് ക്ലാ​സ്-10, അം​ഗ​പ​രി​മി​ത​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

RELATED NEWS