വ​ന്ദേഭാ​ര​ത് സ്ലീ​പ്പ​ർ ജ​നു​വ​രി മ​ധ്യ​ത്തോ​ടെ സ​ർ​വീ​സി​ന്
Friday, October 25, 2024 12:56 PM IST
എ​സ്.​ആ​ർ.സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: രാ​ത്രി​യാ​ത്ര​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വ​ന്ദേഭാ​ര​ത് സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ അ​നാഛാ​ദ​നം ചെ​യ്തു. ക​മ്മീ​ഷ​നിം​ഗ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ങ്കി​ലും 2025 ജ​നു​വ​രി മ​ധ്യ​ത്തോ​ടെ സ​ർ​വീ​സി​ന് സ​ജ്ജ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ചെ​ന്നെ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ ക​ഴി​ഞ്ഞദി​വ​സ​മാ​ണ് സ്ലീ​പ്പ​ർ പ​തി​പ്പി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പ് അ​നാ​വ​ര​ണം ചെ​യ്ത​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

കോ​ച്ചു​ക​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കും സു​ര​ക്ഷാ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ല​ക്നൗ​വി​ലെ റി​സ​ർ​ച്ച് ഡി​സൈ​ൻ ആ​ൻ്റ് സ്റ്റാ​ൻ​ഡാ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ആ​ർ​ഡി​എ​സ്ഒ) അ​യ​ക്കും. ന​വം​ബ​ർ 15-ന​കം ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​നാ​യി​രു​ന്നു. ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് ഇ​വ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച 16 കോ​ച്ചു​ക​ളാ​ണ് വ​ന്ദേസ്ലീ​പ്പ​റി​ൽ ഉ​ള്ള​ത്. 11 ത്രീ ​ട​യ​ർ, നാ​ല് ടൂ ​ട​യ​ർ, ഒ​രു ഫ​സ്റ്റ് ക്ലാ​സ് കോ​ച്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

823 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. ഒ​രു ട്രെ​യി​നി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 120 കോ​ടി രൂ​പ​യാ​ണ്. കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​നു​ള്ള ക​വ​ച് സം​വി​ധാ​നം, മു​മ്പി​ലും വ​ശ​ങ്ങ​ളി​ലും ക്രാ​ഷ് ബ​ഫ​റു​ക​ൾ, നൂ​ത​ന അ​ഗ്നി​ശ​മ​ന സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ഗോ​വ​ണി സൗ​ക​ര്യം, ആ​ധു​നി​ക ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ൾ, മെ​ച്ച​പ്പെ​ട്ട എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, സീ​റ്റ് ത​ല​യ​ണ​ക​ളി​ൽ നൂ​ത​ന സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും വ​ന്ദേ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

2025 ജ​നു​വ​രി ആ​ദ്യ വാ​രം പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 90 കി​ലോ​മീ​റ്റ​റി​ൽ തു​ട​ങ്ങി 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​രെ ട്ര​യ​ൽ റ​ൺ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടു​ള്ള​ത്.

നി​ല​വി​ൽ സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള 78 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്‍റ​ർ​സി​റ്റി സ​ർ​വീ​സു​ക​ളാ​ണ്. വ​ന്ദേസ്ലീ​പ്പ​ർ കൂ​ടി വ​രു​ന്ന​തോ​ടെ റെ​യി​ൽ​വേ വി​ക​സ​ന രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.