പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണം: ക​ൽ​പ്പ​റ്റ​യി​ൽ ഇ​ന്ന് റോ​ഡ് ഷോ
Wednesday, October 23, 2024 10:25 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ ന​ട​ത്തു​ന്ന യു​ഡി​എ​ഫ് റോ​ഡ്ഷോ രാ​വി​ലെ 10.30ന് ​പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കും. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ രാ​ഹു​ലും പ്രി​യ​ങ്ക​യും റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​കും.

മ​ഹാ​റാ​ണി വ​സ്ത്രാ​ല​യ പ​രി​സ​ര​ത്ത് സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു പ്രി​യ​ങ്ക ക​ള​ക്ട​റേ​റ്റി​ൽ എ​ത്തു​ക. ന​ഗ​ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ക​ൽ​പ്പ​റ്റ ന​ഗ​രം വി​ഐ​പി സാ​ന്നി​ധ്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കും. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഢി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എം.​എം. ഹ​സ​ൻ, മോ​ൻ​സ് ജോ​സ​ഫ്, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഷി​ബു ബേ​ബി ജോ​ണ്‍, അ​നൂ​പ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ത്തും.

സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ചൊ​വ്വാ​ഴ്ച ത​ന്നെ വ​യ​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. മൈ​സൂ​രു​വി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഇ​വ​ർ റോ​ഡ് മാ​ർ​ഗ​മാ​ണ് ബ​ത്തേ​രി​യി​ൽ എ​ത്തി​യ​ത്. കു​പ്പാ​ടി സ​പ്ത റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി ഹെ​ലി​കോ​പ്റ്റ​റി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഗ്രൗ​ണ്ടി​ൽ എ​ത്തും. ബ​ത്തേ​രി​യി​ൽ​നി​ന്ന് ഒ​ന്നി​ച്ചാ​ണ് നാ​ലു പേ​രും ക​ൽ​പ്പ​റ്റ​യ്ക്കു പു​റ​പ്പെ​ടു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.