യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം
Wednesday, October 23, 2024 3:06 AM IST
മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന​തി​ന് ശേ​ഷം മ​ത്സ​ര​ത്തി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു റ​യ​ൽ.

റ​യ​ൽ താ​രം വി​നി​ഷ്യ​സ് ജൂ​നി​യ​ർ ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 62, 86, 90+3 മി​നി​റ്റു​ക​ളി​ലാ​ണ് വി​നി​ഷ്യ​സ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ന്‍റാ​ണി​യോ റു​ഡി​ഗ​ർ, ലൂ​ക്ക​സ് വ​സ്ക​സ് എ​ന്നി​വ​രും റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്തു.

ഡോ​ണി​യ​ൽ മാ​ല​നും, ജാ​മി ബൈ​നോ-​ജി​റ്റ​ൺ​സ് എ​ന്നി​വ​രാ​ണ് ബോ​റൂ​സി​യ​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ല​ൻ 30-ാം മി​നി​റ്റി​ലും , ജി​റ്റ​ൺ​സ് 34-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

RELATED NEWS