ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, October 22, 2024 5:34 AM IST
ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ബെ​യ്‌​റൂ​ട്ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​ന​ൻ അ​റി​യി​ച്ചു.

ഹ​രി​രി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. പ്രാ​ഥ​മി​ക ക​ണ​ക്കി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 24 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ശു​പ​ത്രി​ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി എ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തെ​ക്ക​ൻ ബെ​യ്‌​റൂ​ട്ടി​ലെ സ​ഹേ​ൽ ആ​ശു​പ​ത്രി​യി​ൽ ഹി​സ്ബു​ള്ള അ​ര ബി​ല്യ​ൺ ഡോ​ള​ർ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.