ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​മ​ർ അ​ബ്ദു​ള്ള സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും
Wednesday, October 16, 2024 10:31 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി ഒ​മ​ർ അ​ബ്ദു​ള്ള ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഷേ​ർ-​ഇ-​കാ​ഷ്മീ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​ണ് ച​ട​ങ്ങു​ക​ൾ.

രാ​വി​ലെ 11.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ ഒ​മ​ർ അ​ബ്ദു​ള്ള​ക്ക് സ​ത്യ വാ​ച​കം ചൊ​ല്ലി കൊ​ടു​ക്കും. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഒ​മ​ർ അ​ബ്ദു​ള്ള​യ്ക്കൊ​പ്പം മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

RELATED NEWS