അ​യ​ഞ്ഞ് രാ​ജ്ഭ​വ​ൻ; വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും രാ​ജ്ഭ​വ​നി​ൽ വ​രാ​മെ​ന്ന് ഗ​വ​ർ​ണ​ർ
Saturday, October 12, 2024 7:02 PM IST
തിരുവനന്തപുരം: വിവാദ നിലപാട് മയപ്പെടുത്തി രാജ്ഭവൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വരാമെന്ന് ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ വരേണ്ടെന്നും ഗവർണർ അറിയിച്ചു. ദേ​ശ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാവിലെ പറഞ്ഞിരുന്നു. അ​തു​വ​രേ വി​ഷ​യം തു​ട​ർ​ന്നും ഉ​ന്ന​യി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

രാ​ഷ്ട്ര​പ​തി​ക്ക് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും എ​തി​രാ​യ ന​ട​പ​ടി​ക്കു​ള്ള സാ​ധ്യ​ത​യും ഗ​വ​ർ​ണ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്നാണ് വിവരം.

കേ​ന്ദ്ര സ​ർ​വീ​സ് ച​ട്ട​പ്ര​കാ​ര​മു​ള്ള സാ​ധ്യ​ത​യാ​ണ് രാ​ജ്ഭ​വ​ൻ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രാ​ജ്ഭ​വ​നി​ൽ എ​ത്താ​തി​രു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഇ​നി രാ​ജ്ഭ​വ​നി​ലേ​ക്ക് എ​ത്തേ​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.