നാ​നോ... കാ​ർ എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് സാ​ധാ​ര​ണ​ക്കാ​ര​നെ എ​ത്തി​ച്ച ര​ത്ത​ൻ ടാ​റ്റ
Thursday, October 10, 2024 11:09 AM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ എ​ന്നും വി​പ്ല​വം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ര​ത്ത​ൻ ടാ​റ്റ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കാ​ർ എ​ന്ന സ്വ​പ്‌​ന​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ വ്യ​ക്തി കൂ​ടി​യാ​ണ് ര​ത്ത​ൻ ടാ​റ്റ.

മ​ഴ ന​ന​ഞ്ഞ് ഒ​രു കു​ടും​ബം ബൈ​ക്കി​ൽ പോ​കു​ന്ന​തു ക​ണ്ട ര​ത്ത​ൻ ടാ​റ്റ​യു​ടെ ചി​ന്ത​ക​ൾ എ​ത്തി​യ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന ഒ​രു കാ​റി​ലേ​ക്കാ​ണ്. ഈ ​ചി​ന്ത​യി​ൽ​നി​ന്നു​മാ​ണ് ടാ​റ്റ നാ​നോ പി​റ​ന്ന​ത്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ർ അ​താ​യി​രു​ന്നു ടാ​റ്റ നാ​നോ എ​ന്ന പേ​രി​ൽ ടാ​റ്റ മോ​ട്ടോ​ഴ്‌​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 2009ലാ​ണ് ടാ​റ്റ ഗ്രൂ​പ്പ് നി​ർ​മി​ത​മാ​യ ടാ​റ്റ നാ​നോ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ര​ത്ത​ൻ ടാ​റ്റ​യു​ടെ സ്വ​പ്ന കാ​റാ​യാ​ണ് ടാ​റ്റ നാ​നോ​യെ ടാ​റ്റ മോ​ട്ടോ​ഴ്സ് കൊ​ണ്ടു​വ​ന്ന​ത്.

വാ​ഹ​ന വി​പ​ണി​യി​ലെ ഓ​രോ മേ​ഖ​ല​യി​ലും വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് ടാ​റ്റ​യു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ന്നും പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. കോ​മേ​ഴ്സ​ൽ, പാ​സ​ഞ്ച​ർ മേ​ഖ​ല​ക​ളി​ൽ ടാ​റ്റ​യു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ഒ​രു കാ​ല​ത്ത് മ​റ്റൊ​രു വാ​ഹ​ന​ങ്ങ​ൾ പോ​ലും ഇ​ല്ലാ​യി​രു​ന്നു.

ടാ​റ്റ സി​പ്, ടാ​റ്റ എ​യ്സ്, 207, ടാ​റ്റ സു​മോ, ടാ​റ്റ ഇ​ൻ​ഡി​ക്ക, 407, എ​സി1210, എ​സ്കെ1613, എ​ൽ​പി​ടി 1109, ടാ​റ്റ മാ​ർ​ക്കോ​പോ​ളോ എ​ന്നി​വ​യെ​ല്ലാം ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ൻ വി​പ്ല​വ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ഓ​രോ മേ​ഖ​ല​യി​ലും ഇ​വ ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

ആ​ഢം​ബ​ര ക​മ്പ​നി​യാ​യ ജാ​ഗ്വ​ർ, ലാ​ൻ​ഡ് ലോ​വ​ർ എ​ന്നി​വ​യെ​യും ടാ​റ്റ ഏ​റ്റെ​ടു​ത്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.