ജ​ലീ​ലി​നെ​തി​രെ മ​ല​പ്പു​റം എ​സ്പി​ക്ക് പ​രാ​തി യൂ​ത്ത് ലീ​ഗ് നേതാവ്
Monday, October 7, 2024 4:19 PM IST
മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​ക​ളി​ൽ ഭു​രി​ഭാ​ഗ​വും മു​സ്ലിം​ക​ളാ​ണെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം എ​സ്പി​ക്ക് യൂ​ത്ത് ലീ​ഗ് നേ​താ​വ് യു.​എ. റ​സാ​ഖ് പ​രാ​തി ന​ൽ​കി.

ജ​ലീ​ലി​ന്‍റെ പ്ര​സ്താ​വ​ന ഒ​രു നാ​ടി​നെ​യും സ​മു​ദാ​യ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും മ​ത സ​പ​ർ​ദ്ധ​യു​ണ്ടാ​ക്കി ക​ലാ​പം ഉ​ണ്ടാ​ക്ക​ലാ​ണ് ജ​ലീ​ലി​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ളി​ൽ ഭു​രി​ഭാ​ഗ​വും മു​സ്‌​ലിം​ക​ളാ​ണെ​ന്ന ജ​ലീ​ലി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

RELATED NEWS