ബാ​റ്റ്സ്മാ​ൻ​മാ​ർ ക​ളി മ​റ​ന്നു; ഇ​ന്ത്യ​യ്ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി
Friday, October 4, 2024 11:20 PM IST
ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി​യോ​ടെ തു​ട​ക്കം. ഗ്രൂ​പ്പ് എ​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നോ​ട് 58 റ​ൺ​സി​നാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. സ്‌​കോ​ര്‍: ന്യൂ​സി​ല​ന്‍​ഡ് 160/4, ഇ​ന്ത്യ 102/10 (19 ഓ​വ​ര്‍).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ന്യൂ​സില​ൻ​ഡ് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ 19 ഓ​വ​റി​ൽ 102 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 14 പ​ന്തി​ൽ ര​ണ്ടു ഫോ​റു​ക​ൾ‍ സ​ഹി​തം 15 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

സ്മൃ​തി മ​ന്ഥ​ന (13 പ​ന്തി​ൽ 12), ജ​മീ​മ റോ​ഡ്രി​ഗ​സ് (11 പ​ന്തി​ൽ 13), റി​ച്ച ഘോ​ഷ് (19 പ​ന്തി​ൽ 12), ദീ​പ്തി ശ​ർ​മ (18 പ​ന്തി​ൽ 13) എ​ന്നി​വ​രും ര​ണ്ട​ക്ക​ത്തി​ലെ​ത്തി. ഷ​ഫാ​ലി വ​ർ​മ (ര​ണ്ട്), അ​രു​ദ്ധ​തി റെ​ഡ്ഡി (ഒ​ന്ന്), പൂ​ജ വ​സ്ത്ര​കാ​ർ (എ​ട്ട്), ശ്രേ​യ​ങ്ക പാ​ട്ടീ​ൽ (ഏ​ഴ്), രേ​ണു​ക ഠാ​ക്കൂ​ർ സിം​ഗ് (0) എ​ന്നി​വ​ർ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി.

മ​ല​യാ​ളി താ​രം ആ​ശ ശോ​ഭ​ന 10 പ​ന്തി​ൽ ആ​റു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നാ​ല് ഓ​വ​റി​ൽ 19 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ റോ​സ്മെ​രി മെ​യ്‌​റാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ലീ ​ത​ഹൂ​ഹു നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നും ഈ​ഡ​ൻ കേ​ഴ്സ​ൻ നാ​ല് ഓ​വ​റി​ൽ 34 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​രെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഇ​ന്ത്യ തോ​ല്‍​വി​യി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത ന്യൂ​സി​ല​ന്‍​ഡ് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രെ ക​ണ​ക്കി​ന് പ്ര​ഹ​രി​ച്ചു. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​നാ​ണ് ന്യൂ​സീ​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

36 പ​ന്തു​ക​ൾ നേ​രി​ട്ട സോ​ഫി ഡി​വൈ​ൻ ഏ​ഴു ഫോ​റു​ക​ൾ സ​ഹി​ത​മാ​ണ് 57 റ​ൺ​സെ​ടു​ത്ത​ത്. ഇ​ന്ത്യ​ക്കാ​യി രേ​ണു​ക സിം​ഗ് നാ​ലോ​വ​റി​ല്‍ 27 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ നേ​ടി. അ​രു​ന്ധ​തി റെ​ഡ്ഡി, മ​ല​യാ​ളി താ​രം ആ​ശാ ശോ​ഭ​ന എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സോ​ഫി ഡി​വൈ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.