അ​ഭി​മ​ന്യു​വി​ന് ഇ​ര​ട്ട​സെ​ഞ്ചു​റി ന​ഷ്ടം, സെ​ഞ്ചു​റി​ക്ക​രി​കെ വീ​ണ് ജു​റെ​ൽ; റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ 416നു ​പു​റ​ത്ത്
Friday, October 4, 2024 3:11 PM IST
ല​ക്നോ: ഇ​റാ​നി ക​പ്പി​ല്‍ മും​ബൈ​യ്ക്കെ​തി​രേ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 416 റ​ൺ​സി​നു പു​റ​ത്ത്. ഇ​തോ​ടെ മും​ബൈ 121 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഇ​ര​ട്ട​സെ​ഞ്ചു​റി​ക്ക​രി​കെ വീ​ണ അ​ഭി​മ​ന്യു ഈ​ശ്വ​ര​ൻ (191), സെ​ഞ്ചു​റി ന​ഷ്ട​മാ​യ ധ്രു​വ് ജു​റ​ൽ (93) എ​ന്നി​വ​രു​ടെ​യും ക​രു​ത്തി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ മും​ബൈ​യു​ടെ റ​ൺ​മ​ല പി​ന്തു​ട​ർ​ന്ന​ത്.

മും​ബൈ​യ്ക്കു വേ​ണ്ടി ഷം​സ് മു​ലാ​നി, ത​നു​ഷ് കോ​ട്യാ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും മോ​ഹി​ത് അ​വാ​സ്തി ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ മും​ബൈ 537 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. സ​ര്‍​ഫ​റാ​സ് ഖാ​ന്‍ പു​റ​ത്താ​വാ​തെ നേ​ടി​യ 222 റ​ണ്‍​സാ​ണ് മും​ബൈ​ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

നാ​ലി​ന് 289 എ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​ക്ക് ജു​റെ​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ജു​റെ​ലി​നെ ഷം​സ് മു​ലാ​നി​യു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ഹാ​ര്‍​ദി​ക് ത​മോ​റെ പി​ടി​ച്ചു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​മ​ന്യു ഈ​ശ്വ​ര​നൊ​പ്പം 165 റ​ണ്‍​സി​ന്‍റെ മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്. 121 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും 13 ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ജു​റെ​ലി​ന്‍റെ ഇ​ന്നിം​ഗ്‌​സ്.

ത​ന്‍റെ തൊ​ട്ട​ടു​ത്ത ഓ​വ​റി​ല്‍ അ​ഭി​മ​ന്യു​വി​നേ​യും മ​ട​ക്കി​യ മു​ലാ​നി മും​ബൈ​ക്ക് അ​ടു​ത്ത ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. 292 പ​ന്തി​ൽ ഒ​രു സി​ക്‌​സും 16 ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു അ​ഭി​മ​ന്യു​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഇ​രു​വ​രും പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു. മാ​ന​വ് സു​ത​ര്‍ (ആ​റ്), യ​ഷ് ദ​യാ​ല്‍ (ആ​റ്), പ്ര​സി​ദ്ധ് കൃ​ഷ്ണ (പൂ​ജ്യം), മു​കേ​ഷ് കു​മാ​ര്‍ (പൂ​ജ്യം) എ​ന്നി​വ​ർ വ​ന്ന​പോ​ലെ മ​ട​ങ്ങി. ഒ​മ്പ​തു റ​ൺ​സു​മാ​യി സാ​രാ​ൻ​ഷ് ജെ​യ്ന്‍ പു​റ​ത്താ​വാ​തെ നി​ന്നു.

ര​ണ്ടാ​മി​ന്നിം​ഗ്സ് ആ​രം​ഭി​ച്ച മും​ബൈ നി​ല​വി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 76 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 51 റ​ൺ​സു​മാ​യി പൃ​ഥ്വി ഷാ​യും അ​ഞ്ചു റ​ൺ​സു​മാ​യി ഹ​ർ​ദി​ക് ത​മോ​റെ​യു​മാ​ണ് ക്രീ​സി​ൽ. 14 റ​ൺ​സെ​ടു​ത്ത ആ​യു​ഷ് മ​ഹാ​ത്രെ​യു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. നി​ല​വി​ൽ മും​ബൈ​ക്ക് ആ​കെ 197 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.