കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ന്‍ മൂ​ർ​ഖ​ൻ ഷാ​ജി പി​ടി​യി​ൽ
Friday, October 4, 2024 2:32 PM IST
തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ന്‍ മൂ​ർ​ഖ​ൻ ഷാ​ജി പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്‌​ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് ശൃ​ഖ​ല​യി​ൽ പെ​ട്ട​യാ​ളാ​ണ് മൂ​ർ​ഖ​ൻ ഷാ​ജി. നേ​ര​ത്തെ കോ​ടി​ക​ളു​ടെ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക്കേ​സി​ൽ എ​ക്സൈ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

വ​ൻ​തോ​തി​ൽ ല​ഹ​രി ക​ട​ത്തി​യ നാ​ല് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ള്ള​ത്. തൂ​ത്തു​ക്കു​ടി വ​ഴി ല​ഹ​രി ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ർ​ക്കോ​ട്ടി​ക് ബ്യു​റോ​യു​ടെ അ​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മൂ​ർ​ഖ​ൻ ഷാ​ജി പി​ടി​യി​ലാ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.