അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി; മ​നാ​ഫി​നെ​തി​രെ കേ​സെ​ടു​ത്തു
Friday, October 4, 2024 10:35 AM IST
കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന് നേ​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്രമ​ണ​ത്തി​ൽ ലോ​റി ഉ​ട​മ മ​നാ​ഫി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ർ​ജുന്‍റെ സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സാ​മു​ദാ​യി​ക സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന രീ​തി​യി​ൽ ഉ​ൾ​പ്പ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.

ബി​എ​ൻ​എ​സ് 192,120 (ഒ) ​കേ​ര​ള പോ​ലീ​സ് ആ​ക്ട് (സ​മൂ​ഹ​ത്തി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

RELATED NEWS