വീ​ടി​ന് തീ​യി​ട്ട് ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വം; പൊ​ള്ള​ലേ​റ്റ കു​ട്ടി​യും മ​രി​ച്ചു
Sunday, September 29, 2024 8:49 AM IST
കൊ​ച്ചി: പു​ളി​യ​ന​ത്ത് വീ​ടി​ന് തീ​യി​ട്ട് ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ആ​റു വ​യ​സു​കാ​ര​നും മ​രി​ച്ചു. ആ​സ്തി​ക്ക്(​ആ​റ്) ആ​ണ് മ​രി​ച്ച​ത്.

പൊ​ള്ള​ലേ​റ്റ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ട്ടി. വെ​ളി​യ​ത്ത് സ​ന​ല്‍ (39), ഭാ​ര്യ സു​മി (38) എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ​ന​ലി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും സു​മി​യെ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ളാ​യ അ​ശ്വ​ത് (11), ആ​സ്തി​ക് (6) എ​ന്നി​വ​ര്‍​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.