എം​എ​ൽ​എസ്: ഇ​ന്‍റ​ർ​മ​യാ​മി-​ഷാ​ർ​ല​റ്റ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ
Sunday, September 29, 2024 7:39 AM IST
ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ലെ ഇ​ന്‍റ​ർ​മ​യാ​മി-​ഷാ​ർ​ല​റ്റ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഫ്ളോ​റി​ഡ​യി​ലെ ചെ​യ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഷാ​ർ​ല​റ്റാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. 57-ാം മി​നി​റ്റി​ൽ ക​രോ​ൾ സ്വി​ഡ​ർ​സ്കി​യാ​ണ് ഷാ​ർ​ല​റ്റി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 67-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്‍റ​ർ​മ​യാ​മി ഒ​പ്പ​മെ​ത്തി. പി​ന്നീ​ട് ഇ​രു ടീ​മു​ക​ളും മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​ത്.

എം​എ​ൽ​എ​സി​ന്‍റെ ഈ​സ്റ്റേ​ൺ കോ​ൺ​ഫ​റ​സ് പോ​യ​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്‍റ​ർ​മ​യാ​മി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 31 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 65 പോ​യ​ന്‍റാ​ണ് ഇ​ന്‍റ​ർ​മ​യാ​മി​ക്കു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.