കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പി​ലെ ജീ​വി​ച്ചി​രു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​ന്‍ അ​ന്ത​രി​ച്ചു
Saturday, September 28, 2024 3:52 PM IST
ത​ല​ശേ​രി: കൂ​ത്തു​പ​റ​മ്പ് സ​മ​ര​ത്തി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​യി​രു​ന്ന ചൊ​ക്ലി മേ​ന​പ്ര​ത്തെ പു​തു​ക്കു​ടി പു​ഷ്പ​ന്‍ (54) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ ശ​രീ​രം ത​ള​ർ​ന്ന് ശ​യ്യ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് അ​ന്ത​രി​ച്ച​ത്.

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പു​ഷ്പ​നെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

1994 ന​വം​ബ​ർ 25ന് ​ന​ട​ന്ന കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ അ​ഞ്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചി​രു​ന്നു. അ​ന്ന​ത്തെ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. രാ​ഘ​വ​നെ ത​ട​യാ​നെ​ത്തി​യ സ​മ​ര​ക്കാ​ർ​ക്കു നേ​രെ​യാ​യി​രു​ന്നു പോ​ലീ​സ് വെ​ടി​വ​യ്പ്പ്.

ക​ഴു​ത്തി​നു പി​ന്നി​ലേ​റ്റ വെ​ടി​യു​ണ്ട 24കാ​ര​നാ​യി​രു​ന്ന പു​ഷ്പ​ന്‍റെ സു​ഷു​മ്ന നാ​ഡി​ക്കാ​ണ് പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴേ​ക്ക് ത​ള​ർ​ന്നു​പോ​യ പു​ഷ്പ​ൻ അ​ന്നു​മു​ത​ൽ കി​ട​പ്പി​ലാ​ണ്.

പ​രേ​ത​രാ​യ കു​ഞ്ഞി​ക്കു​ട്ടി​യു​ടെ​യും ല​ക്ഷ്മി​യു​ടെ​യും ആ​റു​മ​ക്ക​ളി​ല്‍ അ​ഞ്ചാ​മ​നാ​ണ് പു​ഷ്പ​ന്‍. ശ​ശി, രാ​ജ​ന്‍, അ​ജി​ത, ജാ​നു, പ്ര​കാ​ശ​ന്‍ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

RELATED NEWS