കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം; എം​സി റോ​ഡി​ലെ കോ​ടി​മ​ത പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Friday, September 27, 2024 2:38 PM IST
കോ​ട്ട​യം: ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​മാ​ണം നി​ല​ച്ചി​രു​ന്ന എം​സി റോ​ഡി​ലെ കോ​ടി​മ​ത ര​ണ്ടാം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് വീ​ണ്ടും തു​ട​ക്ക​മാ​യി. പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന് ആ​രം​ഭി​ച്ച​ത്. 12 മീ​റ്റ​ർ വീ​തി​യി​ലും 150 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.

മൂ​ന്നു സ്പാ​നു​ക​ളി​ൽ ര​ണ്ടെ​ണ്ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന സ്പാ​നു​ക​ളു​ടെ​യും അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള അ​ഞ്ച് ലാ​ൻ​ഡ് സ്പാ​നു​ക​ളു​ടെ പൈ​ലിം​ഗ് ജോ​ലി​ക​ൾ​ക്കാ​ണ് ഇ​ന്ന് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 15.49 കോ​ടി രൂ​പ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ചി​ല​വ് വ​രും. 18 മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.