ക​ളി മ​തി​യാ​ക്കി ഷാ​ക്കി​ബ്; ടെ​സ്റ്റ്, ട്വ​ന്‍റി20 ഫോ​ർ​മാ​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, September 26, 2024 3:49 PM IST
കാ​ൺ​പു​ർ: രാ​ജ്യാ​ന്ത​ര ടെ​സ്റ്റ്, ട്വ​ന്‍റി20 ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ബം​ഗ്ല​ദേ​ശ് താ​രം ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ. ഗ്രീ​ൻ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യി കാ​ൺ​പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ താ​രം ത​ന്‍റെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടു​ത്ത മാ​സം മി​ര്‍​പു​രി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റോ​ടെ വി​ര​മി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഷാ​ക്കി​ബ് വ്യ​ക്ത​മാ​ക്കി. സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കു​ക​യാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ, സു​ര‍​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ത​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തോ​ടു​കൂ​ടി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്വ​ന്‍റി-20 ലോ​ക​ക​പ്പോ​ടെ രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ച​താ​ണെ​ന്നും ഷാ​ക്കി​ബ് അ​റി​യി​ച്ചു. 2025-ലെ ​ചാം​പ്യ​ൻ​സ് ട്രോ​ഫി​യോ​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റും മ​തി​യാ​ക്കു​മെ​ന്ന് താരം വ്യ​ക്ത​മാ​ക്കി.

2007-ൽ ​ഇ​ന്ത്യ​യ്ക്കെ​തി​രേ ആ​യി​രു​ന്നു ഷാ​ക്കി​ബി​ന്‍റെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം. ബം​ഗ്ലാ​ദേ​ശി​ന്‍റെ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ. 69 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ചു സെ​ഞ്ചു​റി​ക​ളും 31 അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മ​ട​ക്കം 4,600 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട് താ​രം. 217 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്കോ​ര്‍. ബൗ​ളിം​ഗി​ൽ ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി 242 വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി.

2006ല്‍ ​സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ ഷാ​ക്കി​ബ് 129 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 13 അ​ര്‍​ധ​സെ​ഞ്ചു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 2,551 റ​ൺ​സും 126 ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ നി​ന്നാ​യി 149 വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.