""രാ​ജാ​വ് ന​ഗ്ന​നാ​ണ്''; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി നി​യാ​സ് പു​ളി​ക്ക​ല​ത്ത്
Thursday, September 26, 2024 1:26 PM IST
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം നി​യാ​സ് പു​ളി​ക്ക​ല​ത്ത്. ത​ന്നെ വ​ള​ര്‍​ത്തി വ​ലു​താ​ക്കി​യ പ്ര​സ്ഥാ​ന​ത്തെ ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​വ​രോ​ട് "ക​ട​ക്ക് പു​റ​ത്ത്' എ​ന്ന് പ​റ​യാ​നു​ള്ള ആ​ര്‍​ജ്ജവം നേ​താ​ക്ക​ള്‍​ക്കി​ല്ലെ​ങ്കി​ലും അ​ണി​ക​ള്‍​ക്കു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

രാ​ജാ​വ് ന​ഗ്ന​നാ​ണ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് നി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. പാ​ര്‍​ട്ടി​ക്ക് എ​ന്ത് സം​ഭ​വി​ച്ചാ​ലും ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നും ഗ്രൂ​പ്പി​നും ന​ഷ്ടം സം​ഭ​വി​ക്ക​രു​ത്. അ​ധി​കാ​രം കൈ​യി​ലു​ള്ള​പ്പോ​ള്‍ ശി​ഷ്ട​കാ​ലം അ​ടി​ച്ചു​പൊ​ളി​ച്ചു ജീ​വി​ക്കാ​ന്‍ ഉ​ള്ള​ത് എ​ങ്ങനെ​യെ​ങ്കി​ലും സ​മ്പാ​ദി​ക്ക​ണം എ​ന്ന വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ ജീ​ര്‍​ണ്ണ​ത ഇ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് കൂ​ടെ വ്യാ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും കു​റി​പ്പി​ൽ ചോ​ദി​ക്കു​ന്നു.

ത​ന്‍റെ​യും മ​ക്ക​ളു​ടെ​യും മ​രു​മ​ക്ക​ളു​ടെ​യും ഭാ​വി ഭാ​സു​ര​മാ​ക്കാ​ന്‍ ത​ന്നെ വ​ള​ര്‍​ത്തി വ​ലു​താ​ക്കി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ വി​യ​ര്‍​പ്പി​ന്‍റെ​യും ചു​ട് ചോ​ര​യു​ടെ​യും മ​ണ​മു​ള്ള പ്ര​സ്ഥാ​ന​ത്തെ ഒ​റ്റി​കൊ​ടു​ക്കു​ന്ന​വ​ര്‍ ആ​രു​ത​ന്നെ​യാ​യാ​ലും അ​വ​രോ​ട് ക​ട​ക്കു പു​റ​ത്ത് എ​ന്ന് പ​റ​യാ​ന്‍ ഉ​ള്ള ആ​ര്‍​ജ്ജ​വം നേ​താ​ക്ക​ള്‍​ക്കി​ല്ലെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് "രാ​ജാ​വ് ന​ഗ്‌​ന​നാ​ണെ​ന്ന്' വി​ളി​ച്ചുപ​റ​യാ​ന്‍ ത​ന്‍റേ​ട​മു​ള്ള ഒ​രു ത​ല​മു​റ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കും എ​ന്ന് ഉ​റ​പ്പാ​ണ്.

സ്വ​ന്തം താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി വി​ട്ടു​വീ​ഴ്ച​യും വി​ടു​വേ​ല​യും ചെ​യ്യു​ന്ന​വ​ര്‍ ഒ​റ്റു കൊ​ടു​ക്കു​ന്ന​ത് സ്വ​ന്തം പ്ര​സ്ഥാ​ന​ത്തെ മാ​ത്ര​മ​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ മൂ​ന്നു​കോ​ടി​യി​ല​ധി​കം മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ​യും സ്വ​പ്ന​വു​മാ​ണ് എ​ന്ന് മ​റ​ക്ക​രു​തെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

2021-ലെ ​നി​യ​മ​സ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ര​ങ്ങാ​ടി​യി​ലെ സ്ഥാ​നാ​ർ​ഥി​യും സി​ഡ്‌​കോ മു​ന്‍ ചെ​യ​ര്‍​മാ​നും കി​സാ​ന്‍​സ​ഭ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ് നി​യാ​സ് പു​ളി​ക്ക​ല​ത്ത്. അ​തേ​സ​മ​യം വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ ഫേ​സ്ബു​ക്കി​ൽ​നി​ന്ന് നി​യാ​സ് പോ​സ്റ്റ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.