കാ​പ്പ പ്ര​തി മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ൽ
Thursday, September 26, 2024 3:37 AM IST
കോ​ഴി​ക്കോ​ട്: കാ​പ്പ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​തി മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ല്‍.

കോ​ഴി​ക്കോ​ട് പെ​രി​ങ്ങൊ​ളം അ​റ​പ്പോ​യി​ല്‍ മു​ജീ​ബ്(38) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്ന് ക​ള​വ് പോ​യ ബൈ​ക്കു​മാ​യാ​ണ് ഇ​യാ​ളെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും ക​വ​ര്‍​ച്ചാ കേ​സു​ക​ളി​ലും പ്ര​തി​യാ​യ മു​ജീ​ബി​നെ​തി​രെ അ​ധി​കൃ​ത​ര്‍ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി പ​രി​സ​ര​ത്ത് വ​ച്ച് ഇ​യാ​ള്‍ ഒ​രു ബൈ​ക്ക് മോ​ഷ്ടി​ച്ചു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ വേ​ള​യി​ലാ​ണ് കു​ന്ദ​മം​ഗ​ലം പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മു​ജീ​ബി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.