മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി നദിയിൽ മു​ങ്ങി​മ​രി​ച്ചു
Wednesday, September 25, 2024 7:01 PM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ കാ​ട്‌​നി ജി​ല്ല​യി​ല്‍ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ന​ദി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. മാ​ധ​വ് ന​ഗ​ര്‍ പോ​ലീ​സ് സ്​റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള കാ​ട്ടെ​യ് ഖ​ട്ടി​ലാ​ണ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ച​ത്.

ഹ​ര്‍​ഷി​ത് തി​വാ​രി എ​ന്ന പ​തി​നാ​ല് വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ പോ​കാ​തെ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ര്‍​ഷി​ദ് ഒ​ഴുക്കി​ല്‍​പ്പെ​ട്ട​ത്.

ഹ​ര്‍​ഷി​തി​നൊ​പ്പം അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും നാ​ട്ടു​കാ​രും ചേർന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഹ​ര്‍​ഷി​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

RELATED NEWS