ഗം​ഗാ​വ​ലിപ്പു​ഴ​യി​ൽ​നി​ന്ന് അ​ർ​ജു​ന്‍റെ ട്ര​ക്ക് ക​ണ്ടെ​ത്തി; കാബിനിനു​ള്ളി​ൽ മൃ​ത​ദേ​ഹം
Wednesday, September 25, 2024 3:06 PM IST
ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ തെ​ര​ച്ചി​ലി​നി​ടെ ഗം​ഗാ​വ​ലിപ്പു​ഴ​യി​ൽ​നി​ന്ന് അ​ർ​ജു​ന്‍റെ ട്രക്ക് കണ്ടെത്തി. കാബിനിനുള്ളിൽ മൃതദേഹമുണ്ടെന്നാണ് വിവരം.

അ​ർ​ജു​ന്‍റെ വാ​ഹ​ന​മാ​ണ് ല​ഭി​ച്ച​തെ​ന്ന് വാ​ഹ​ന ഉ​ട​മ മ​നാ​ഫ് സ്ഥി​രീ​ക​രി​ച്ചു. വാ​ഹ​ന​ത്തി​ൽ മൃ​ത​ദേ​ഹം ഉ​ണ്ടെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ​യും സ്ഥി​രീ​ക​രി​ച്ചു. സി​പി-2 എ​ന്ന പോ​യി​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​ന്‍റെ കാ​ബിനി​ന്‍റെ ഭാ​ഗ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ ഡ്രെ​ഡ്ജിം​ഗി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് വെ​ള്ളം കു​റ​ഞ്ഞ സ​മ​യം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​ർ​വാ​ര്‍ എം​എ​ൽ​എ സ​തീ​ഷ് സെ​യി​ൽ, കാ​ർ​വാ​ർ എ​സ്പി നാ​രാ​യ​ണ എ​ന്നി​വ​ർ ഡ്ര​ഡ്ജ​റി​ലു​ണ്ട്.

അ​ർ​ജു​നെ കാ​ണാ​താ​യി 71 ദി​വ​സം ക​ഴി​ഞ്ഞാ​ണ് ഇ​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജൂ​ലൈ 16നാ​ണ് അ​ർ​ജു​നെ കാ​ണാ​താ​യ​ത്. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പി​ന്നീ​ട് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ര​യി​ൽ മ​ണ്ണി​ന​ടി​യി​ൽ അ​ർ​ജു​ന്‍റെ ട്ര​ക്ക് ഉ​ണ്ടാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് ഗം​ഗാ​വ​ലിപ്പുഴ​യി​ലേ​ക്ക് തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തും പു​ഴ​യി​ലെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​തും തെ​ര​ച്ചി​ലി​ന് തി​രി​ച്ച​ടി ആ​യി​രു​ന്നു. പി​ന്നീ​ട് ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ഡ്രെ​ഡ്ജ​ർ എ​ത്തി​ച്ച് വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​മാ​ണ് ഗോ​വ​യി​ൽ​നി​ന്ന് ഡ്രെ​ഡ്ജ​ർ എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ളും ത​ടിക്കഷ​ണ​ങ്ങ​ളും ക​യ​റും ല​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ഭി​ന്ന​ത മൂ​ലം പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ തെ​ര​ച്ചി​ൽ നി​ർ​ത്തി മ​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള മു​ങ്ങ​ൽ​വി​ദ​ഗ്ധ​രാ​ണ് തെ​ര​ച്ചി​ൽ തു​ട​ർ​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.