ഇ​റാ​നി ട്രോ​ഫി: റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, മും​ബൈ ‌ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, September 24, 2024 7:21 PM IST
മും​ബൈ: ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റി​നു​ള്ള റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​നെ​യും മും​ബൈ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ അ​ഞ്ച് വ​രെ ല​ഖ്നോ ഏ​ക്നാ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യും ര​ഞ്ജി ചാം​ന്പ്യ​ന്‍​മാ​രാ​യ മും​ബൈ​യും ത​മ്മി​ലു​ള്ള ഇ​റാ​നി ട്രോ​ഫി മ​ത്സ​രം.

റു​ജു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ആ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മി​ന്‍റെ നാ​യ​ക​ൻ. അ​ഭി​മ​ന്യു ഈ​സ്വ​ര​നാ​ണ് വൈ​സ് ക്യാ​പ​റ്റ്ൻ. ഇ​ഷാ​ൻ കി​ഷ​ൻ, സാ​യ് സു​ദ​ർ​ശ​ൻ, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ധ്രു​വ് ജോ​റ​ൽ എ​ന്നി​വ​രും ടീ​മി​ലു​ണ്ട്.

ഇ​റാ​നി ട്രോ​ഫി​ക്കു​ള്ള റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീം: ​റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (ക്യാ​പ്റ്റ​ൻ), അ​ഭി​മ​ന്യു ഈ​സ്വ​ര​ന​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), സാ​യ് സു​ദ​ർ​ശ​ൻ, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ധ്രു​വ് ജോ​റ​ൽ(​വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ന​വ് സു​ത​ർ, സ​ര​ൻ​സ് ജോ​യ്ൻ, പ്ര​സി​ദ് കൃ​ഷ്ണ, മു​കേ​ഷ് കു​മാ​ർ, യ​ഷ് ദ​യാ​ൽ, റി​ക്കി ബു​യ്, ശാ​ശ്വ​ത് റാ​വ​ത്ത്, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, രാ​ഹു​ൽ ച​ഹാ​ർ.

അ​ജി​ങ്ക്യാ ര​ഹാ​നെ​യാ​ണ് മും​ബൈ ടീ​മി​ന്‍റെ നാ​യ​ക​ന്‍. ദു​ലീ​പ് ട്രോ​ഫി​യി​ല്‍ ഇ​ന്ത്യ ഡി ​ക്യാ​പ്റ്റ​നാ​യി​രു​ന്ന ശ്രേ​യ​സ് അ​യ്യ​ര്‍ മും​ബൈ ടീ​മി​ലി​ടം നേ​ടി. ദു​ലീ​പ് ട്രോ​ഫി ടീ​മി​ലി​ടം കി​ട്ടാ​തി​രു​ന്ന ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യും മും​ബൈ ടീ​മി​ലു​ണ്ട്.

ദു​ലീ​പ് ട്രോ​ഫി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ സ​ര്‍​ഫ​റാ​സ് ഖാ​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​ഷീ​ര്‍ ഖാ​നും ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ടീ​മി​ലു​ള്ള സ​ര്‍​ഫ​റാ​സി​നെ​യും മും​ബൈ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ര​ണ്ടാം ടെ​സ്റ്റി​നു​ള്ള പ്ലെ​യിം​ഗ് ഇ​വ​ല​ണി​ൽ ഇ​ടം കി​ട്ടി​യി​ല്ലെ​ങ്കി​ൽ മാ​ത്ര​മാ​യി​രി​ക്കും താ​രം മും​ബൈ ടീ​മി​ന് വേ​ണ്ടി ക​ളി​ക്കു​ക.

ഇ​റാ​നി ട്രോ​ഫി​ക്കു​ള്ള മും​ബൈ ടീം: ​അ​ജി​ങ്ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), പൃ​ഥ്വി ഷാ, ​ആ​യു​ഷ് മാ​ത്രെ, മു​ഷീ​ർ ഖാ​ൻ, സ​ർ​ഫ​റാ​സ് ഖാ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, സി​ദ്ധേ​ഷ് ലാ​ഡ്, സൂ​ര്യ​ൻ​ഷ് ഷെ​ഡ്‌​ഗെ, ഹാ​ർ​ദി​ക് താ​മോ​ർ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സി​ദ്ധാ​ന്ത് അ​ദ്ദാ​ത്റാ​വു (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഷം​സ് മു​ലാ​നി, ത​നു​ഷ് കോ​ട്ടി​യാ​ൻ, ഹി​മാ​ൻ​ശു സിം​ഗ്, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, മോ​ഹി​ത് അ​വ​സ്തി, മു​ഹ​മ്മ​ദ് ജു​നെ​ദ് ഖാ​ൻ, റോ​യ്‌​സ്റ്റ​ൺ ഡ​യ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.