ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, September 24, 2024 4:03 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്ന് 2.255 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി. ജേ​ക്ക​ബ് കൈ​സ്‌​ക (39) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് ഇ‌​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്ത്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഫെ​മി​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു പി. ​ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി ​ബി വി​പി​ൻ, ഗോ​പീ​കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് പ​യ​സ്, ഡ്രൈ​വ​ർ എ.​ജെ. വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.