സോ​ഷ്യ​ല്‍ മീ​ഡി​യ പ​രി​ച​യം മു​ത​ലെ​ടു​ത്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, September 24, 2024 3:41 PM IST
കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ല്‍ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍. ക​ക്കോ​ടി മോ​രി​ക്ക​ര സ്വ​ദേ​ശി ഫാ​യി​സ് മൊ​റൂ​ല്‍ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നു​മാ​സ​മാ​യി ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​തി​മൂ​ന്നോ​ളം മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ മാ​റി​മാ​റി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ട​വ​ര്‍ ലൊ​ക്കേ​ഷ​നി​ല്‍ ഫ​റോ​ക്ക് ഭാ​ഗ​ത്ത് പ്ര​തി​യു​ള്ള​താ​യി ക​ണ്ടു. ഉ​ട​ന്‍ പോ​ലീ​സ് ഈ ​ഭാ​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

രാ​ത്രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സി​ല്‍ ക​യ​റി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് ഈ ​ബ​സി​നെ പി​ന്തു​ട​ര്‍​ന്ന് മ​ല​പ്പു​റം ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍​വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ല​ര്‍​ച്ചെ ചേ​വാ​യൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചേ​വ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.