ഭൂ​മി അ​ഴി​മ​തി കേ​സ്; പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​ക്കെ​തി​രാ​യ സി​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ർ​ജി ത​ള്ളി
Tuesday, September 24, 2024 1:00 PM IST
ബം​ഗ​ളൂ​രു: മു​ഡ ഭൂ​മി അ​ഴി​മ​തി കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് എ​തി​രേ സി​ദ്ധ​രാ​മ​യ്യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

ഒ​രു അ​ന്വേ​ഷ​ണ​ത്തി​നും എ​തി​ര​ല്ല. പോ​രാ​ട്ട​ത്തി​ന് ക​ന്ന​ഡ ജ​ന​ത​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബി​ജെ​പി​യും ജെ​ഡി​എ​സും രാ​ജ്ഭ​വ​നെ ദു​രു​പ​യോ​ഗം​ചെ​യ്തു. പോ​രാ​ട്ട​ത്തി​ൽ സ​ത്യം ജ​യി​ക്കു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഭൂ​മി അ​ഴി​മ​തി കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ർ​ജി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ജ​സ്റ്റീ​സ് നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

കേ​സി​ൽ സി​ദ്ധ​രാ​മ​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി. ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ സി​ദ്ധ​രാ​മ​യ്യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

സാ​ധാ​ര​ണ ഗ​വ​ർ​ണ​ർ മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത് ഒ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യാ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​നി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഭൂ​മി ഇ​ട​പാ​ടി​ൽ താ​ൻ പ്ര​തി​യോ പ​ങ്കാ​ളി​യോ അ​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ്ര​ദീ​പ് കു​മാ​ർ, ടി.​ജെ. എ​ബ്ര​ഹാം, സ്‌​നേ​ഹ​മ​യി കൃ​ഷ്ണ എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ർ. സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി​ക്ക് മൈ​സൂ​രു​വി​ൽ ഭൂ​മി അ​നു​വ​ദി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ത് ഖ​ജ​നാ​വി​ന് 45 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും ലോ​കാ​യു​ക്ത​യി​ൽ എ​ബ്ര​ഹാം പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ 1998-ൽ ​സ​ഹോ​ദ​ര​ൻ മ​ല്ലി​കാ​ർ​ജു​ന ഭാ​ര്യ​യ്ക്ക് സ​മ്മാ​നി​ച്ച​താ​ണ് ഭൂ​മി​യെ​ന്നാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ വാ​ദം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.