മ​ല​പ്പു​റ​ത്ത് 45 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, September 23, 2024 5:47 AM IST
മ​ല​പ്പു​റം: തി​രൂ​രി​ൽ 45 ഗ്രാം ​എം​ഡി​എം​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. തി​രു​നാ​വാ​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ത​ൻ​സീ​ഫ് , നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി ജാ​ഫ​ർ സാ​ദി​ഖ്, താ​നാ​ളൂ​ർ സ്വ​ദേ​ശി ഷി​ബി​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രൂ​ർ പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ബാം​ഗ​ളൂ​രി​ൽ നി​ന്നാ​ണ് ഈ ​സം​ഘം എം​ഡി​എം​എ വി​ല്പ​ന​ക്കാ​യി എ​ത്തി​ച്ച​ത്. തി​രൂ​രി​ലെ കോ​ളേ​ജു​ക​ളെ​യും സ്കൂ​ളു​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​വാ​നാ​ണ് രാ​സ ല​ഹ​രി കൊ​ണ്ടുവ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് തി​രൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.

RELATED NEWS