ഗേ​റ്റ് ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, September 23, 2024 12:33 AM IST
ബം​ഗു​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ പാ​ര്‍​ക്കി​ലെ ഗേ​റ്റ് ദേ​ഹ​ത്തേ​യ്ക്ക് മ​റി​ഞ്ഞ് 11 കാ​ര​ന് ദാ​രു​ണാ​ന്ത്യം. മ​ല്ലേ​ശ്വ​രം രാ​ജ​ശ​ങ്ക​ര പാ​ര്‍​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​ര്‍​ക്കി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​ള്ളി​യ​പ്പോ​ള്‍ ഗേ​റ്റ് ത​ക​ര്‍​ന്ന് കു​ട്ടി​യു​ടെ മേ​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​ജി ഹ​ള്ളി​യി​ലെ വി​വേ​കാ​ന​ന്ദ ബ്ലോ​ക്കി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന കു​ട്ടി വ​ര്‍​ത്തൂ​രി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.