തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മോ​ഷ​ണ​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെട്ടിച്ചു ക​ട​ന്നു
Saturday, September 21, 2024 3:57 PM IST
തൃ​ശൂ​ർ: തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മോ​ഷ​ണ​ക്കേ​സ് പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി എം​എ​ൽ​എ വ​ള​വ് തി​ണ്ടി​ക്ക​ൽ വീ​ട്ടി​ൽ ബാ​ദു​ഷ(33) ആ​ണ് തൃ​ശൂ​ർ മ​തി​ല​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്നും ക​ട​ന്നു ക​ള​ഞ്ഞ​ത്.

ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ന് സ​മീ​പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ത​ട്ടു​ക​ട​യി​ൽ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. തൃ​ശൂ​ര്‍ പു​തി​യ​കാ​വ് സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് 5,89,500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

കേ​സി​ൽ തെ​ളി​വെ​ടു​പ്പി​ന് കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.