ഈ​ശ്വ​ർ മാ​ൽ​പെ ഗം​ഗാ​വാ​ലി പു​ഴ​യി​ൽ; അ​ക്കേ​ഷ്യ ത​ടിക​ഷ​ണം ക​ണ്ടെ​ടു​ത്തു
Saturday, September 21, 2024 11:47 AM IST
ഷി​രൂ​ർ: മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മു​ങ്ങ​ൽ വ​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ ഗം​ഗാ​വാ​ലി പു​ഴ​യി​ലി​റ​ങ്ങി. ഈ​ശ്വ​ർ മാ​ൽ​പെ പു​ഴ​യി​ൽ നി​ന്നും അ​ക്കേ​ഷ്യ ത​ടി​ക്ക​ഷ​ണം മു​ങ്ങി​യെ​ടു​ത്തു. അ​ർ​ജു​ൻ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന മ​ര​ക​ഷ​ണ​ങ്ങ​ളാ​ണി​ത്.

നേ​ര​ത്തെ ന​ദി​ക്ക​ര​യി​ൽ നി​ന്നും ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. അ​ർ​ജു​ൻ ലോ​റി​യി​ൽ കൊ​ണ്ട് വ​ന്ന ത​ടി​ക്ക​ഷ്ണ​മാ​ണി​തെ​ന്ന് ലോ​റി ഉ​ട​മ മ​നാ​ഫും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​ൻ പു​ഴ​യി​ലെ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണ്.

നേ​ര​ത്തെ പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ നാ​വി​ക​സേ​ന​യും അ​വ​രു​ടെ ഡൈ​വിം​ഗ് സം​ഘ​വും നി​ർ​ദേ​ശി​ച്ച മൂ​ന്ന് പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ലാ​ണ് ഡ്ര​ഡ്ജ​റും കാ​മ​റ​യും ഉ​പ​യോ​ഗി​ച്ചു​ള​ള തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി​യും എ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.