വി​വാ​ഹ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച 25 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Thursday, September 19, 2024 9:55 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ സ്വ​വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 25 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

മാ​റ​ന​ല്ലൂ​രി​ല്‍ ഇ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വീ​ടി​ന് സ​മീ​പ​ത്തെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ത്രാ​ട ദി​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം.

വീ​ടി​നു തൊ​ട്ട​ടു​ത്ത ഹാ​ളി​ല്‍ വി​രു​ന്ന് സ​ല്‍​ക്കാ​രം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടി​ല്‍ അ​ഴി​ച്ച് വ​ച്ചി​രു​ന്ന സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​ത്. മാ​റ​ന​ല്ലൂ​ര്‍ പൂ​ന്നാ​വൂ​ര്‍ സ്വ​ദേ​ശി ഗി​ലി​ന്‍റെ വി​വാ​ഹ​ത്തി​ന് ഭാ​ര്യ ഹ​ന്ന ധ​രി​ച്ചി​രു​ന്ന വ​ള​യും മാ​ല​യും ഉ​ള്‍​പ്പെ​ടെ​യു​ള​ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

RELATED NEWS