തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൃതദേഹം; ആത്മഹത്യയെന്ന് സംശയം
Wednesday, September 18, 2024 11:51 AM IST
തിരുവനന്തപുരം: നിർത്തിയിട്ട കാറിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വലിയവിള പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം.

ദേശീയപാതയിൽ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

സീറ്റിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.