നി​പ; മ​ല​പ്പു​റ​ത്ത് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Monday, September 16, 2024 2:50 PM IST
മ​ല​പ്പു​റം: നി​പ ജാ​ഗ്ര​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. 0483 2732010, 0483 2732060 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ നി​പ ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ല​പ്പു​റ​ത്ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചി​രു​ന്നു. ജി​ല്ല​യി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല. വി​വാ​ഹം അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. തി​രു​വാ​ലി, മ​മ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം.

തി​രു​വാ​ലി​യി​ലെ നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളും മ​മ്പാ​ട് ഏ​ഴാം വാ​ർ​ഡു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ.

സി​നി​മാ തി​യ​റ്റ​റു​ക​ളും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണം. പ​ച്ച​ക്ക​റി​യും ഫ​ല​ങ്ങ​ളും ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മേ ക​ഴി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​വി​ടെ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ന​ബി​ദി​ന റാ​ലി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച 24 വ​യ​സു​കാ​ര​നാ​ണ് നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം ഒ​ൻ​പ​തി​നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് മ​രി​ച്ച​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.