ഓ​ഫീ​സി​ൽ പോ​യി ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ ല​ഭി​ക്കും: ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ
Sunday, September 15, 2024 5:08 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വെ​ള്ള​പ്പൊ​ക്ക​വും കു​ടി​വെ​ള്ള​ക്ഷാ​മ​വും നേ​രി​ട്ട​പ്പോ​ൾ കേ​ജ​രി​വാ​ൾ രാ​ജി​വ​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്ന് ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദേ​വേ​ന്ദ്ര യാ​ദ​വ്. ഓ​ഫീ​സി​ൽ പോ​യി ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ രാ​ജി പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ താ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​യ്ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ വി​ധി പ്ര​ഖ്യാ​പി​ക്കും​വ​രെ ആ ​ക​സേ​ര​യി​ല്‍ ഇ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​വ​രെ ത​നി​ക്ക് പ​ക​രം പാ​ർ​ട്ടി​യി​ൽ നി​ന്ന് മ​റ്റൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് വ​ച്ച് പ്ര​വ‍​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

"ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മോ​യെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ. തെ​രു​വി​ലേ​ക്കും ഓ​രോ വീ​ട്ടി​ലേ​ക്കും ഞാ​നി​റ​ങ്ങു​ക​യാ​ണ്. ഞാ​ൻ സ​ത്യ​സ​ന്ധ​നാ​ണെ​ന്നു നി​ങ്ങ​ൾ​ക്കു തോ​ന്നി​യാ​ൽ വ​ലി​യ തോ​തി​ൽ എ​നി​ക്കു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മ ഞാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കൂ.'- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ ഫെ​ബ്രു​വ​രി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്ട്ര തി​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തു​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു മ​റ്റൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കും. അ​ടു​ത്ത ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ എം​എ​ൽ​എ​മാ​രു​ടെ യോ​ഗം ചേ​രും. അ​വ​ർ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും കേ​ജ്‍​രി​വാ​ൾ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.