ശ്രു​തി​യെ ചേ​ർ​ത്തു പി​ടി​ക്ക​ണം, സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്ത്
Friday, September 13, 2024 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തെ​യും പി​ന്നാ​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​നെ​യും ന​ഷ്ട​പ്പെ​ട്ട ശ്രു​തിയ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റായി വി​ജ​യ​ന് ക​ത്ത് ന​ൽ​കി.

ക​ഠി​ന​മാ​യ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ശ്രു​തി​ക്ക് ഈ ​സ​ങ്ക​ട​കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യ​ണം. അ​തി​ന് ന​മ്മ​ള്‍ ശ്രു​തി​യെ ചേ​ര്‍​ത്തു പി​ടി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​റ്റ​വ​ര്‍ ന​ഷ്ട​പ്പെ​ട്ട ചൂ​ര​ല്‍​മ​ല സ്വ​ദേ​ശി ശ്രു​തി​യു​ടെ പ്ര​തി​ശ്രു​ത വ​ര​ന്‍ ജെ​ന്‍​സ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​മ്പ​ല​വ​യ​ല്‍ ആ​ണ്ടൂ​ര്‍ പ​രി​മ​ള​ത്തി​ല്‍ മേ​രി ജ​യ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജെ​ന്‍​സ​ന്‍.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം സ്വ​കാ​ര്യ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ജെ​ന്‍​സ​നും പ്ര​തി​ശ്രു​ത വ​ധു ശ്രു​തി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജെ​ന്‍​സ​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​വ​ര്‍ കോ​ഴി​ക്കോ​ട് ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ന്‍ വെ​ട്ടി​പൊ​ളി​ച്ചാ​ണ് കു​ടും​ബാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ത​ല​യ്ക്കും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​ന്‍​സ​നെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കാ​ലി​നു പ​രി​ക്കേ​റ്റ ശ്രു​തി ക​ല്‍​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​ച്ഛ​ന്‍ ശി​വ​ണ്ണ​ന്‍, അ​മ്മ സ​ബി​ത, സ​ഹോ​ദ​രി ശ്രേ​യ എ​ന്നി​വ​രു​ള്‍​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​രെ​യാ​ണ് ശ്രു​തി​ക്ക് ന​ഷ്ട​മാ​യ​ത്. കോ​ഴി​ക്കോ​ട് ജോ​ലി​സ്ഥ​ല​ത്താ​യ​തി​നാ​ല്‍ ശ്രു​തി ര​ക്ഷ​പ്പെ​ട്ടു. പ്രി​യ​പ്പെ​ട്ട​വ​രെ വി​യോ​ഗ​ത്തി​ല്‍ ത​ള​ര്‍​ന്ന ശ്രു​തി​ക്ക് കൈ​ത്താ​ങ്ങാ​യ​ത് ജെ​ന്‍​സ​നാ​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ന് ഒ​രു മാ​സം മു​ന്‍​പ് ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. അ​ന്നു​ത​ന്നെ​യാ​യി​രു​ന്നു ശ്രു​തി​യു​ടെ പു​തി​യ വീ​ടി​ന്‍റെ പാ​ലു കാ​ച്ച​ലും. ശ്രു​തി​യു​ടെ വി​വാ​ഹം ഡി​സം​ബ​റി​ല്‍ ആ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി സ്വ​രു​ക്കൂ​ട്ടി വെ​ച്ച് നാ​ല​ര ല​ക്ഷം രൂ​പ​യും 15 പ​വ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ണി​ത വീ​ടും എ​ല്ലാം ആ ​ദി​വ​സം മ​ണ്ണി​ല​മ​ര്‍​ന്നു.

ദു​ര​ന്തം ത​നി​ച്ചാ​ക്കി​യ ശ്രു​തി​ക്ക് താ​ങ്ങേ​കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് ജെ​ന്‍​സ​നാ​യി​രു​ന്നു. ഈ ​മാ​സം അ​വ​സാ​നം വി​വാ​ഹം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് വാ​ഹ​നാ​പ​ക​ടം ജെ​ന്‍​സ​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.