കാ​ൻ​സ​റി​നോ​ട് പൊ​രു​താ​ൻ ജോ​സേ​ട്ട​ന് കൈ​ത്താ​ങ്ങാ​കാം
Friday, September 13, 2024 8:09 AM IST
ജീ​വി​ത​ത്തി​ലെ എ​ല്ലാ അ​വ​സ്ഥ​ക​ളെ​യും ചെ​റു​പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കോ​ട്ട​യം കാ​നം പൊ​ൻ​പാ​റ വീ​ട്ടി​ൽ എ​ൻ.​സി. ജോ​സ് എ​ന്ന ജോ​സേ​ട്ട​ൻ. താ​നു​മാ​യി ഇ​ട​പെ​ടു​ന്ന​വ​ർ​ക്കെ​ല്ലാം ഒ​രു ചി​രി സ​മ്മാ​നി​ച്ച് മ​ട​ങ്ങു​ന്ന ജോ​സ് ഇ​പ്പോ​ൾ ജീ​വി​തം അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ൽ​കി​യ രോ​ഗ​ത്തെ​യും ചി​രി​ച്ച് തോ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ജോ​സ് തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ‌‌​യോ​പ്സി ചെ​യ്ത​പ്പോ​ഴാ​ണ് വ​യ​റ്റി​ൽ ഒ​രു കാ​ൻ​സ​ർ ഗ്രോ​ത്ത് ഉ​ണ്ടെ​ന്ന പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​ത്.

കീ​മോ​യും സ​ർ​ജ​റി​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മ​റ്റ് ചി​കി​ത്സ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള ചു​റ്റു​പാ​ടി​ൽ ജീ​വി​ക്കു​ന്ന ജോ​സി​ന് ചി​കി​ത്സ​യ്ക്കു​ള്ള പ​ണം എ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തു​ന്നു​മെ​ന്ന​ത് ചോ​ദ്യ ചി​ഹ്ന​മാ​ണ്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സി​ന്‍റെ വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും പി​താ​വും അ​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്ക് മ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ളും സു​മ​ന​സു​ക​ളു​മാ​ണ് ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന​ത്.

ക​രം നീ​ട്ടു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങു​ന്ന​വ​ർ​ക്ക് മു​ന്നി​ലേ​യ്ക്ക് ജോ​സും കൈ​നീ​ട്ടു​ക​യാ​ണ്. കീ​മോ​യ്ക്കും മ​റ്റ് ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ട തു​ക ഇ​തു വാ​യി​ക്കു​ന്ന സു​മ​ന​സു​ക​ളി​ലൂ​ടെ എ​ത്തി​ച്ചേ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. എ​ല്ലാ​വ​രും കൈ​വി​ടാ​തെ ക​രം ചേ​ർ​ത്തു കൂ​ടെ നി​ർ​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​രോ ദി​ന​വും മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.

ജോ​സി​നു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.