ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ച്ച് ലോ​റി​ക്ക് തീ​പി​ടി​ച്ചു
Sunday, September 8, 2024 3:56 AM IST
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി മ​ണ്ണൂ​ത്തി ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ന്നോ​വ കാ​ര്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ദേ​ശീ​യ​പാ​ത​യി​ല്‍ നീ​ലി​പ്പാ​റ ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ക​ല്ലി​ങ്ക​ല്‍ പാ​ടം ഭാ​ഗ​ത്ത് നി​ന്നും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ര്‍ ലോ​റി​യു​ടെ ഡീ​സ​ല്‍ ടാ​ങ്കി​ല്‍ ഇ​ടി​ച്ച​ത്.

വാ​ഹ​നം ഇ​ടി​ച്ച ഉ​ട​നെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടി. വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

RELATED NEWS