സി​മി റോ​സ്ബെ​ല്ലി​ന്‍റെ ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണം; സ​തീ​ശ​ൻ കേ​ര​ള​ത്തി​ന് അപ​മാ​ന​മെ​ന്ന് ഡി​വൈ​എ​ഫ്ഐ
Monday, September 2, 2024 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: സി​മി റോ​സ്ബെ​ല്ലി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ. വി.​ഡി. സ​തീ​ശ​നെ​പ്പോ​ലെ​യു​ള്ള പ്ര​തി​പ​ക്ഷ​നേ​താ​വ് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ പ​റ​ഞ്ഞു.

പ്ര​തി​ക​ര​ണം വ​ന്ന​ശേ​ഷം ഇ​തു​വ​രെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സും മ​ഹി​ളാ കോ​ൺ​ഗ്ര​സും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല​ന്നും ഡി​വൈ​എ​ഫ്ഐ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി മു​ൻ എ​ഐ​സി​സി അം​ഗം സി​മി റോ​സ്ബെ​ല്ല് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ സി​മി​യെ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും​ചെ​യ്തി​രു​ന്നു.

ത​നി​ക്ക് ല​ഭി​ക്കേ​ണ്ട പാ​ർ​ട്ടി​യി​ലെ അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കൂ​ട്ട​രും നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​മി റോ​സ്ബെ​ൽ പ​റ​ഞ്ഞി​രു​ന്നു. അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ പ​ല കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യേ​ണ്ടി വ​രു​മെ​ന്നും സി​മി പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ.​സി. വേ​ണു​ഗോ​പാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ന്നെ അ​നു​കൂ​ലി​ക്കു​ന്നു. എ​ന്നാ​ൽ സ​തീ​ശ​ൻ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പി​എ​സ്‍​സി കി​ട്ടി​യി​ല്ലേ, വീ​ട്ടി​ലി​രി​ക്കാ​ൻ സ​തീ​ശ​ൻ ത​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സി​മി പ​റ​യു​ന്നു.

എ​ന്‍റെ പാ​ർ​ട്ടി​യി​ൽ എ​നി​ക്ക് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ എ​ന്‍റെ​യ​ത്ര പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലാ​ത്ത സ​തീ​ശ​ന്‍റെ അ​നു​വാ​ദം വേ​ണോ?. അ​ച്ഛ​ൻ മ​രി​ച്ച​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന ഹൈ​ബി ഈ​ഡ​ന്‍റെ അ​നു​വാ​ദം വേ​ണോ?. ത​നി​ക്ക് അ​ർ​ഹ​ത​യി​ല്ലേ എ​ന്നും അ​വ​ർ ചേ​ദി​ച്ചു.

ജൂ​നി​യ​ർ ആ​യ ദീ​പ്തി മേ​രി വ​ർ​ഗീ​സി​നെ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ക്കി. അ​വ​ർ​ക്ക് മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി. ഇ​ത് ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നും സി​മി പ​റ​ഞ്ഞു.

ദീ​പ്തി സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പി​ക്കാ​ൻ ന​ട​ന്നു. എ​ൽ​ഡി​എ​ഫി​ന് ചോ​ർ​ത്തി​ക്കൊ​ടു​ത്തു. പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ട് പോ​ലും ദീ​പ്തി​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു?. വേ​റൊ​രു പാ​ർ​ട്ടി​യി​ലാ​ണെ​ങ്കി​ൽ സ​മ്മ​തി​ക്കു​മോ എ​ന്നും സി​മി തു​റ​ന്ന​ടി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.