ഫെ​മ കേ​സ്: ഡി​എം​കെ എം​പി​ക്കും കു​ടും​ബ​ത്തി​നും 908 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ഇ​ഡി
Wednesday, August 28, 2024 8:13 PM IST
ചെ​ന്നൈ: ഫോ​റി​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് മാ​നേ​ജ്‌​മെ​ന്‍റ് ആ​ക്ട് (ഫെ​മ) കേ​സി​ല്‍ ഡി​എം​കെ. എം​പി എ​സ്.​ജ​ഗ​ത് ര​ക്ഷ​ക​നും കു​ടും​ബ​ത്തി​നും 908 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഫെ​മ സെ​ക്ഷ​ന്‍ 37 എ ​പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത 89.19 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ജ​ഗ​ത് ര​ക്ഷ​ക​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ കേ​സു​ക​ളി​ല്‍ ചെ​ന്നൈ​യി​ലെ ഇ​ഡി സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ഡി​യും ആ​ദാ​യ​നി​കു​തി വ​കു​പ്പും എം​പി​യു​ടെ വ​സ​തി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

2021 ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ജ​ഗ​ത് ര​ക്ഷ​ക​നും കു​ടും​ബ​ത്തി​നും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ക​മ്പ​നി​ക്കു​മെ​തി​രെ ഇ​ഡി കേ​സെ​ടു​ത്ത​ത്. 2017ല്‍ ​സിം​ഗ​പ്പൂ​രി​ലെ ഒ​രു ഷെ​ല്‍ ക​മ്പ​നി​യി​ല്‍ 42 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം, കു​ടും​ബാം​ഗ​ങ്ങ​ള്‍ ഓ​ഹ​രി​ക​ള്‍ സ​മ്പാ​ദി​ച്ച​തും കൈ​മാ​റ്റം ചെ​യ്ത​തും, ഒ​രു ശ്രീ​ല​ങ്ക​ന്‍ സ്ഥാ​പ​ന​ത്തി​ല്‍ 9 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ഫെ​മ നി​യ​മ​ത്തി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും പി​ഴ ചു​മ​ത്താ​നും ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.