തൃ​ശൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Monday, August 26, 2024 4:24 PM IST
ചെ​റു​തു​രു​ത്തി: തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി നാ​ല് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ചെ​റു​തു​രു​ത്തി കൊ​ച്ചി​ന്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വാ​ഹ​ന​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്നു യു​വാ​ക്ക​ള്‍. വാ​ഹ​നം ത​ട​ഞ്ഞാ​ണ് യു​വാ​ക്ക​ളി​ല്‍ നി​ന്നു എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. അ​ത്തി​ക്ക​പ്പ​റ​മ്പ് ആ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ​ലി, നെ​ടു​മ്പ​ര കൊ​ടു​വി​ല​ക​ത്ത് ഷ​മീ​ര്‍, പു​തു​ശ്ശേ​രി ഊ​ര​ത്ത് പ​ടി​ക്ക​ല്‍ സി​ബി​ന്‍, ഒ​ള​രി ചി​റ​യ​ത്ത് ജി​ത്തു ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ചെ​റു​തു​രു​ത്തി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ കൂ​ടാ​തെ പ​ണ​വും ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്റെ ഉ​ള്‍​ഭാ​ഗം തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

RELATED NEWS